ഐഫോണ്‍ ഉപഭോക്‍താക്കള്‍ ഭയത്തില്‍‍; 88,000 ഫോണുകൾ തിരികെവിളിക്കുന്നു - കാരണമറിഞ്ഞാല്‍ ഞെട്ടും!

ആപ്പിൾ 88,000 ഫോണുകൾ തിരികെവിളിക്കുന്നു

Apple I Phone , mobile , Apple , I Phone , Apple recall , mobile phone , ആപ്പിള്‍ , ഐ ഫോണ്‍ , മൊബൈല്‍ , സ്‌മാര്‍ട്ട് ഫോണ്‍  , ഐഫോൺ , യുഎഇ , ബാറ്ററി
അബുദാബി| jibin| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2017 (13:22 IST)
സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്ന ആപ്പിളിന് മറ്റൊരു തിരിച്ചടി കൂടി. ബാറ്ററിക്കു തകരാർ കണ്ടെത്തിയതോടെ ആപ്പിൾ യുഎഇയിൽ 88,000 ഫോണുകൾ തിരികെവിളിക്കുന്നു. ഐഫോണ്‍ 6 ഇനത്തിൽപ്പെട്ട ഫോണുകളാണ് തിരികെവിളിക്കുന്നത്.

2015 സെപ്റ്റംബറിനും ഒക്ടോബറിനും ഇടയിൽ ചൈനയിൽ നിർമിച്ച ഫോണുകൾക്കാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. യുഎഇയിലെ അറബിക് പത്രമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

6ന് ചില ബാറ്ററി പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ ആപ്പിൾ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ബാറ്ററി പ്രശ്നമുള്ള ഫോണുകൾ തിരികെ സ്വീകരിക്കുമെന്നും ആപ്പിൾ അറിയിച്ചിരുന്നു.

ഫോണ്‍ ബാറ്ററികൾ മാറ്റി വാങ്ങുന്നതിനായി ഫോണ്‍ ഉടമകൾ ആപ്പിൾ വെബ്സൈറ്റിൽ കയറി സീരിയൽ നമ്പറുകൾ പരിശോധിക്കണമെന്നു കമ്പനി ആവശ്യപ്പെട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :