ഐഎസ് വേട്ട; സൈന്യം പറയുന്നതില്‍ സത്യമുണ്ടോ, മൊസൂളില്‍ നടക്കുന്നതെന്ത് ?

ബാഗ്ദാദ്, ബുധന്‍, 25 ജനുവരി 2017 (16:07 IST)

Widgets Magazine
  Iraq military , Mosul , ISIS , IS , military , bomb blast , death , Mosul , ഐഎസ് , ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ , ഭീകരര്‍ , മൊസൂള്‍

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ (ഐഎസ്) പിടിയില്‍ നിന്ന് മൊസൂള്‍ പിടിച്ചെടുക്കാനുള്ള ഇറാക്ക് സൈന്യത്തിന്റെ നീക്കം വിജയകരമായെന്ന് റിപ്പോര്‍ട്ട്. മൊസൂളിന്‍റെ അവസാനഭാഗവും തിരിച്ചുപിടിച്ചതായിട്ടാണ് സൈന്യം വ്യക്തമാക്കുന്നത്.

പ്രതിരോധം ശക്തമാക്കിയ ഐ എസില്‍ നിന്ന് മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിച്ചുവെന്നും ടൈഗ്രിസ് നദിയുടെ കിഴക്കുള്ള പ്രദേശങ്ങളില്‍നിന്നാണു ഭീകരരെ അവസാനമായി തുരത്തിയതെന്നും സൈന്യം വ്യക്തമാക്കി.

ഇറാക്കിലെ ഭീകരവിരുദ്ധസേനയുടെ നിരന്തരശ്രമങ്ങള്‍ക്കൊടുവിലാണു ഭീകരരില്‍നിന്നു മൊസൂളിനെ മോചിപ്പിക്കുവാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഭീകരരെ പൂര്‍ണ്ണമായും ഇല്ലായ്‌മ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഭീകരര്‍ പിന്നോട്ട് വലിയുകയും മറ്റ് കേന്ദ്രങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുമാണെന്നും റിപ്പോര്‍ട്ടുണ്ട്.

മാസങ്ങളായി തുടരുന്ന ഐ എസ് വേട്ടയില്‍ നൂറ് കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പട്ടാളക്കാര്‍ക്കും പരുക്കേറ്റു. കഴിഞ്ഞ ആഴ്ച കിഴക്കന്‍ മൊസൂളിനെ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി അറിയിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തന്നെക്കുറിച്ച് ബിജെപി നേതാവ് പറഞ്ഞതു കേട്ട് പ്രിയങ്ക പൊട്ടിത്തെറിച്ചില്ല; പ്രിയങ്കയുടെ പ്രതികരണം അറിഞ്ഞാല്‍ നമ്മളും അമ്പരക്കും

തനിക്ക് താരപരിവേഷമില്ലെന്ന് പറഞ്ഞ ബി ജെ പി നേതാവിനെതിരെ നിലപാട് വ്യക്തമാക്കി പ്രിയങ്ക ...

news

ഹൃദയത്തിലുണ്ടാവട്ടെ ഇന്ത്യയെന്ന വികാരം, ഇന്ത്യയെന്ന പ്രാര്‍ത്ഥന

ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപ്പബ്ലിക് എന്നറിയപ്പെടുന്നത്. ...

news

റിമിക്ക് നരേന്ദ്ര മോഡി പ്രചോദനമായി; പിന്നെ ഒട്ടും വൈകാതെ ആ കടുത്ത തീരുമാനം കൈക്കൊണ്ടു

പ്രധാനമന്ത്രി പ്രചോദനമായപ്പോള്‍ റിമിക്ക് പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ...

news

ഉറങ്ങിക്കിടന്ന യുവാവിനെ യുവാവിനെ കൊലപ്പെടുത്തി: രണ്ട് പേര്‍ പിടിയില്‍

സുനില്‍ കുമാറിനെ അബ്ദുള്ള പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഉറങ്ങുന്ന ...

Widgets Magazine