പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ കിരോസ്താമി അന്തരിച്ചു; അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ കിരോസ്താമി അന്തരിച്ചു; അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ടെഹ്‌റാന്‍| JOYS JOY| Last Modified ചൊവ്വ, 5 ജൂലൈ 2016 (07:52 IST)
പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമി അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഫ്രാന്‍സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 76 വയസ്സ് ആയിരുന്നു. നാല് ദശാബ്‌ദക്കാലത്തെ സിനിമാജീവിതത്തില്‍ നാല്പതിലധികം സിനിമകള്‍ അദ്ദേഹം ലോകത്തിന് നല്കി.

1997ല്‍ പുറത്തിറങ്ങിയ ‘ടേസ്റ്റ് ഓഫ് ചെറി’ എന്ന ചിത്രത്തിന് പാം ഡി ഓര്‍ പുരസ്കാരം ലഭിച്ചിരുന്നു. ചലച്ചിത്രമേളകളിലൂടെ കേരളത്തിലെ സിനിമാപ്രേമികള്‍ക്കും പരിചിതനാണ് കിരോസ്താമി. ഇസ്ലാമിക് വിപ്ലവത്തിന് ഇറാന്‍ സാക്ഷിയായ എഴുപതുകളിലായിരുന്നു കിരോസ്താമി ചിത്രങ്ങളും തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :