ഇന്ത്യയെന്നു കേട്ടാല്‍ ഭയം; പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന രാജ്യത്തേക്ക് പോകില്ലെന്ന് സ്വീസ് വനിതാ താരം - ലോക ചാമ്പ്യന്‍‌ഷിപ്പ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഇന്ത്യയെന്നു കേട്ടാല്‍ ഭയം; പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന രാജ്യത്തേക്ക് പോകില്ലെന്ന് സ്വീസ് വനിതാ താരം

 squash champ , india , rape case , womens , modi , bjp , ഇന്ത്യ , ലൈംഗിക പീഡനം , അംബ്രേ അലിങ്ക്‌സ് , സ്‌ത്രീ
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 21 ജൂലൈ 2018 (14:38 IST)
തുടര്‍ച്ചയായി ഉണ്ടാകുന്ന സ്‌ത്രീ പീഡനങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇന്ത്യക്ക് തിരിച്ചടിയാകുന്നു.
ഇന്ത്യയില്‍ നടക്കേണ്ട അന്താരാഷ്‌ട്ര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിദേശ വനിതാ താരങ്ങള്‍ കൂട്ടത്തോടെ പിന്മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിന്റെ ഒന്നാം നമ്പര്‍ താരം അംബ്രേ അലിങ്ക്‌സ് പിന്മാറി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്ക് ലൈംഗിക പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കയുള്ളതിനാലാണ് സ്വിസ് താരം പിന്മാറിയതെന്ന് പരിശീലകന്‍ പാസ്‌കല്‍ ബുഹാറിന്‍ അറിയിച്ചു.

അലിങ്കസിന്റെ മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചതോടെ ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും പരിശീലകന്‍ പറഞ്ഞു. ഇന്ത്യയിലേക്ക് എത്താന്‍ ഭയമാണെന്നാണ് താരം സ്വിസ് അസോസിയേഷനെ അറിയിച്ചത്.

അമേരിക്ക, ഇറാന്‍ എന്നീ രാജ്യങ്ങളിലെ വനിതാ താരങ്ങളും ഇന്ത്യയിലേക്ക് പോകുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വസ്‌ത്രധാരണത്തിന്റെയും നിറത്തിന്റെയും പേരില്‍ ഇന്ത്യയില്‍ നിന്ന് അപമാനവും പീഡനവും ഏല്‍ക്കേണ്ടി വരുമെന്നാണ് താരങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :