താൻ സുരക്ഷിതനെന്ന് മലയാളി നാവികന്‍ അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു

സിഡ്‌നി, ശനി, 22 സെപ്‌റ്റംബര്‍ 2018 (10:38 IST)

പായ്‌വഞ്ചിയിൽ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കവേ അപകടത്തില്‍പ്പെട്ടു കാണാതായ മലയാളി നാവികൻ അഭിലാഷ് ടോമി സുരക്ഷിതന്‍. അഭിലാഷ് അയച്ച പുതിയ സന്ദേശത്തിലാണ് പായ് വഞ്ചിയില്‍ താന്‍ സുരക്ഷിതനാണെന്ന വിവരം അറിയിച്ചിരിക്കുന്നത്.
 
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിനു പടിഞ്ഞാറു ഭാഗത്തുനിന്ന് മൂവായിരത്തോളം കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്.
 
തനിക്ക് പായ്ക്കപ്പലില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും, താന്‍ നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നും സന്ദേശത്തിലുണ്ട്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
 
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്‌ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രശ്‌നങ്ങൾ എന്ത് വന്നാലും നേരിടും, അന്വേഷണ സംഘത്തോട് കടപ്പാട്: സിസ്‌റ്റർ അനുപമ

കന്യാസ്‌ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നടപടിയെടുത്ത അന്വേഷണ ...

news

നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മോഹൻലാൽ!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വിവരിച്ച് നടന്‍ ...

news

ഫ്രാങ്കോ രക്ഷപെടാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനും: വി എസ് അച്യുതാനന്ദന്‍

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്ത അന്വെഷണ ...

news

അച്ഛൻ ക്രൂരമായി പീഡിപ്പിച്ചു! നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ വനിത!

തമിഴ് നടൻ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകളും തമിഴ് സിനിമാ താരവുമായ വനിത. ...

Widgets Magazine