ഇന്ത്യയും പാകിസ്ഥാനും നല്ല അയല്‍ക്കാരാകുമെന്ന് നവാസ് ഷെരീഫ്

ലാഹോര്‍| VISHNU N L| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (17:57 IST)
ഇന്ത്യയും പാകിസ്‌ഥാനും ഇനി നല്ല അയല്‍ക്കാരായി കഴിയുമെന്നും കാശ്‌മീര്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌. കാശ്‌മീര്‍ പ്രശ്‌നം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ധൈര്യസമേതം അവതരിപ്പിച്ചിരുന്നു. പാകിസ്‌താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ ഇന്ത്യയ്‌ക്ക് മുന്നില്‍ നിര്‍ദേശം വച്ചിരുന്നതായും നവാസ്‌ ഷെരീഫ്‌ പറഞ്ഞു.

വിഷയത്തിന്റെ പ്രാധാന്യം യു.എന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാശ്‌മീര്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിന്‌ ഐക്യരാഷ്‌ട്ര സംഘടന നടപടി സ്വീകരിക്കുമെന്നും ഷെരീഫ്‌ കൂട്ടിച്ചേര്‍ത്തു. ലാഹോറില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :