പാകിസ്ഥാന്‍ യുദ്ധത്തിനിറങ്ങിയാല്‍ ഇന്ത്യയ്ക്ക് താങ്ങാന്‍ കഴിയില്ല: പാക് സൈനിക മേധാവി

   പാകിസ്ഥാന്‍ , ഇന്ത്യ , ജനറല്‍ റഹീല്‍ ഷെരീഫ് , ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം
ഇസ്‌ലാമാബാദ്| jibin| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (14:01 IST)
ഇന്ത്യയെ പ്രകോപിപ്പിച്ച് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് രംഗത്ത്. തങ്ങളുമായി ഒരു യുദ്ധത്തിന് തുനിഞ്ഞാല്‍ ഇന്ത്യക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കും. ചെറുതോ വലുതോ ആയ ഏതുതരത്തിലുമുള്ള യുദ്ധവും നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. സൈന്യം അതിന് എന്നും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വലുപ്പമോ യുദ്ധത്തിന്റെ രീതിയോ പ്രശ്‌നമല്ല. ശത്രു രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാലും വളരെ വലിയ വില നല്‍കേണ്ടി വരും. കശ്മീരിനെ വിഭജനത്തിന്റെ പൂര്‍ത്തീകരിക്കാത്ത അജണ്ടയാണ്. ഈ വിഷയം ഐക്യരാഷ്ട്രസഭാ പ്രമേയമനുസരിച്ച് പരിഹരിക്കണമെന്നും പാക് സൈനിക മേധാവി ആവശ്യപ്പെട്ടു.1965-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ 50മത്
വാര്‍ഷിക വേളയില്‍ റാവല്‍പിണ്ഡിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റഹീല്‍ ഷെരീഫ്.

അതേസമയം, ഇന്ത്യ-പാക് സൈനികതല ചര്‍ച്ചകള്‍ സെപ്റ്റംബര്‍ ഒമ്പതിന് നടക്കും. അഞ്ച് ദിവസത്തെ ചര്‍ച്ചക്ക് മേജര്‍ ജനറല്‍ (പഞ്ചാബ്) ഉമര്‍ ഫാറൂഖ് ബുര്‍ക്കിയുടെ നേതൃത്വത്തിലുള്ള 16 അംഗ പ്രതിനിധികളാണ് ഇന്ത്യയിലത്തെുന്നത്. സെപ്റ്റംബര്‍ എട്ടിന് പാക് സംഘം വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലത്തെുമെന്നാണ് വിവരം. ബി.എസ്.എഫ് തലവന്‍ ദേവേന്ദ്ര കുമാര്‍ പതകാണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :