വേണ്ട സമയത്ത് പാക് പ്രധാനമന്ത്രി ഇന്ത്യയ്ക്ക് തിരിച്ചടി നല്കിയില്ല; നവാസ് ഷെരീഫ് രാജി വെയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍

നവാസ് ഷെരീഫ് രാജി വെയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (14:05 IST)
പാകിസ്ഥാനിലെ ജനങ്ങളുടെ ഭരണകര്‍ത്താവ് ആയിരിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു യോഗ്യതയില്ലെന്ന് തെഹരികെ ഇ - ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍. ഇന്ത്യ - പാക് പ്രശ്നത്തില്‍ പാക് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ വേണ്ട സമയത്ത് ഇന്ത്യയ്ക്ക് തിരിച്ചടി നല്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തിലാണ് പോകുന്നതെങ്കില്‍ പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് ജനതയുടെ ഭരണകര്‍ത്താവ് ആയിരിക്കാന്‍ ഷെരീഫിന് അവകാശമില്ല. ഒന്നുകില്‍ രാജ്യത്തിനു ചേര്‍ന്ന പ്രധാനമന്ത്രിയാണെന്ന് തെളിയിക്കുക. അല്ലെങ്കില്‍ രാജി വെക്കുക. ഈ രണ്ടു മാര്‍ഗങ്ങളാണ് ഷെരീഫിനു മുന്നിലുള്ളതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇത് രണ്ടും പ്രധാനമന്ത്രി ചെയ്യാത്ത പക്ഷം താനും പാര്‍ട്ടിയും പാര്‍ലമെന്ററി നടപടികള്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനു
കഴിഞ്ഞ ദിവസം നവാസ് ഷെരീഫ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ഇമ്രന്‍ ഖാന്‍ പങ്കെടുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :