ഇംഫാലും ശ്രീനഗറും ഭീകരാക്രമണ ഭീഷണി എറെയുള്ള നഗരങ്ങള്‍

ലണ്ടന്‍| VISHNU N L| Last Modified വെള്ളി, 22 മെയ് 2015 (16:14 IST)

ലോകത്ത് ഭീകരാക്രമണത്തിന് ഏറ്റവുമധികം ഭീഷണിയുള്ള നഗരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഇംഫാലും ശ്രീനഗറുമാണ് ഭീകരാക്രമണ ഭീഷണിയുള്ള ഇന്ത്യന്‍ നഗരങ്ങള്‍. ഇംഫാലിന് 32-ആം സ്ഥാനവും ശ്രീനഗര്‍ നാല്‍പ്പത്തി ഒമ്പതാമതുമാണ്. ഗ്ലോബല്‍ അലേര്‍ട്ട്‌സ് ഡാഷ്‌ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. എന്നാല്‍ ഇവയ്ക്കുപുറമെ ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ചെന്നെ, ബംഗലൂരു, ഹൈദരാബാദ്, നാഗ്പൂര്‍, കൊല്‍ക്കൊത്ത, മുംബൈ,ഡല്‍ഹി
എന്നീ നഗരങ്ങള്‍ക്കും ഭീഷണി ഉണ്ട്. എന്നാല്‍ ഇവ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഭീഷണി കുറഞ്ഞ നഗരങ്ങളാണ്.

ഇന്ത്യയിലെ 113 കേന്ദ്രങ്ങളില്‍ പല തലത്തിലുള്ള ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമായി 1300 ഓളം വാണിജ്യ കേന്ദ്രങ്ങളും നഗരങ്ങളുമാണ് ഭീകരാക്രമണ ഭീഷണിയിലുള്ളത്. ഇറാഖ് നഗരങ്ങളാണ് ഭീകരാക്രമണ ഭീഷണിയില്‍ ഏറ്റവും മുന്‍നിരയിലുള്ള ആദ്യ ആറെണ്ണം. പാകിസ്താനിലെ പെഷാവര്‍, ലിബിയയിലെ ബെന്‍ഗാസി, പാകിസ്താനിലെ ക്വേട്ട, ഹസ്സു ഖേല്‍ എന്നിവ ആദ്യ പത്തെണ്ണത്തില്‍ പെടുന്നു. വന്‍തോതില്‍ ആള്‍നാശവും പൊതുഗതാഗത സംവിധാനം തകരാറിലാക്കുകന്നതും ലക്ഷ്യമിട്ടുള്ള ആക്രമണമായിരിക്കും ഇവിടങ്ങളില്‍ നടക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :