വരുന്നു അടുത്ത ഹിമയുഗം, ഭൂമി തണുത്തുറയും, ജീവന്‍ അസ്തമിക്കും

VISHNU N L| Last Modified വെള്ളി, 26 ജൂണ്‍ 2015 (14:40 IST)
ലോകം അടുത്ത ഹിമയുഗ സമാനമായ അവസ്ഥയിലേക്ക് കടക്കുകയാണെന്ന് ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചു. ഭൂമിയിലേക്ക് എത്തുന്ന സൂര്യന്റെ ചൂട് കുറയാന്‍ തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സൂര്യന്റെ ചൂട് കുറയുന്നത് ഭാവിയില്‍ ഭൂമിയുറ്റെ താപനില ശരാശരിയിലും താഴെ ആക്കുമെന്നും ഇത്‌മൂലം ഭൂമി തണുത്തുറയുമെന്നും ഗവേഷകര്‍ പറയുന്നു.

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സോളാര്‍ പ്രവര്‍ത്തനങ്ങള്‍ ഭൂമിയില്‍ കുറഞ്ഞുവരുന്നതായാണ് ഇവര്‍ കണ്ടെത്തിയത്. ഇത് ധ്രുവ പ്രദേശങ്ങളുടെ താപനില നിലവിലുള്ളതിനേക്കാള്‍ താഴെയാകുമെന്നും ഭൂമിയുടെ ആകെമാനമുള്ള താഒപനില 0.1 ഡിഗ്രി സെല്‍‌ഷ്യസിലേക്ക് താഴുമെന്നും ഇവര്‍ പറയുന്നു.

ഭാവിയില്‍ സമീപകാലത്തുതന്നെ വടക്കന്‍ യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ താപനില 0.8 ഡിഗ്രിയായി താഴും. അന്തരീക്ഷത്തിലെ സോളാര്‍ പ്രവര്‍ത്തനങ്ങള്‍ വരുന്ന നൂറ്റാണ്ടൊടെ പകുതിയായി കുറയും. വരുന്ന വര്‍ഷങ്ങളില്‍ ഇതിന്റെ സൂചനകള്‍ പ്രകടമാകും. ഗവേഷകര്‍ പറയുന്നു. ഭൂമിയില്‍ നിന്ന് സൂര്യന്റെ സാന്നിധ്യം തന്നെ അപ്രത്യ്ക്ഷമാകുന്ന 'മൌണ്ഡര്‍ മിനിമം' എന്ന അവസ്ഥയും ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇങ്ങനെ സംഭവിച്ചാല്‍ ട്രോപ്പിക മേഖലകളേയും, ഓസോണ്‍ പാളിയേയും, ഭൂമിയുടെ അന്തരീക്ഷത്തേയും ഗണ്യമായ പരിവര്‍ത്തനത്തിന് വിധേയമാക്കും. ഇതിനു ശേഷം ഭൂമിയില്‍ ഭൂരിഭാഗം പ്രദേശങ്ങളും അതിശൈത്യത്തിന്റെ പിടിയിലാകും. ഇത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നതെന്നും 1645ലും 1715ലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1790 മുതല്‍ 1830 വരെ ഡാള്‍ട്ടണ്‍ മിനിമം എന്ന കാലാവസ്ഥ പ്രതിഭാസവും ഭൂമിയില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഭൂമധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളൊഴികെയുള്ള സ്ഥല്‍;അങ്ങളില്‍ താപനില ശരാശരിയിലും താഴെയായിരുന്നു. ഇതിനെ ലിറ്റില്‍ ഐസ് ഏജ് എന്നാണ് ഗവേഷകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :