‘എന്റെ മകളെ കൊന്ന പുടിന് നന്ദി’; ഹൃദയം നൊന്ത് ഒരു അച്ഛന്‍

ഹേഗ്| Last Modified ചൊവ്വ, 22 ജൂലൈ 2014 (08:47 IST)
''എന്റെ ഏകമകളെ കൊന്നതിന് നന്ദി പുടിന്‍.​ അവളുടെ ജീവിതം തകര്‍ത്തതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങള്‍ക്കിനി തലയുയര്‍ത്തി കണ്ണാടിയിലേക്ക് നോക്കാം''. വിമാനദുരന്തത്തില്‍ മകള്‍ നഷ്ടപ്പെട്ട ഒരു അച്ഛന്റെ ഹൃദയം നൊന്തുള്ള വിലാപമാണിത്. ഉക്രെയിനില്‍ മലേഷ്യന്‍ വിമാനം തകര്‍ന്നു വീണത് മിസൈലാക്രമണത്തിലാണെന്ന ആരോപണം ശക്തമായിരിക്കെ ദുരന്തത്തില്‍ മരണപ്പെട്ട 17കാരിയായ എല്‍സേമിയകിന്റെ അച്ഛന്‍ ഹാന്‍സ് ദെ ബോര്‍സ്റ്റണ്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് തുറന്ന കത്തെഴുതി.

“വിദേശത്തെ യുദ്ധഭൂമിയില്‍ തകര്‍ന്നുവീണ് അവള്‍ പെട്ടന്നങ്ങുപോയി. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. അടുത്ത വര്‍ഷം ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പം ഡല്‍ഫ് യൂണിവേഴ്സിറ്റിയില്‍ സിവില്‍ എന്‍ജിനിയറിംഗിന് ചേരാനായിരുന്നു അവളുടെ ആഗ്രഹം“- കണ്ണ് നിറഞ്ഞ് ബോര്‍സ്റ്റണ്‍ പറയുന്നു.

ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ വിമാനമാണ് കഴിഞ്ഞ വ്യാഴാഴ്ച ഉക്രെയിന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. വിമാനം റഷ്യന്‍ അനുകൂല വിമതരുടെ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നതെന്നാണ് ഉക്രെയിന്‍ സര്‍ക്കാരിന്റെയും അമേരിക്കയുടെയും ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :