മൊബൈൽ ഹെഡ്​ഫോൺ പൊട്ടി​ത്തെറിച്ച്​ വിമാനയാത്രക്കാരിക്ക് പരിക്ക്​

ഹെഡ്​ഫോൺ പൊട്ടിത്തെറി വിമാനയാത്രക്കാരിക്ക് പരിക്ക്

Aiswarya| Last Modified ബുധന്‍, 15 മാര്‍ച്ച് 2017 (15:47 IST)
മെൽബൺ: പാട്ട്​ കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈൽ ഹെഡ്​ഫോൺ പൊട്ടിത്തെറിച്ച്​ വിമാന യാത്രക്കാരിക്ക്​ പരിക്ക്​. ബാറ്ററി ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന
മൊബൈൽ ഹെഡ്​ഫോണാണ്
പൊട്ടിത്തെറിച്ചത്. ബീജിങിൽ നിന്ന്​ മെൽബണിലേക്കുള്ള വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരിക്കാണ്​ പരിക്കേറ്റത്​.

രണ്ട്​ മണിക്കൂറിലേറെ പാട്ട്​ കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പൊട്ടിത്തെറി സംഭവിച്ചത്. സംഭവം നടന്ന ഉടന്‍ ഹെഡ്‌ഫോണ്‍ വിമാനത്തിന്റെ തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും യുവതി പറഞ്ഞു.

സാംസങ്ങിന്റെ നോട്ട്​ 7 മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ ഈ മോഡലില്‍ വിമാനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹെഡ്​ഫോൺ പൊട്ടിതെറിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :