എച്ച്ഐവിയെ പട്ടിണിക്കിട്ട് കൊല്ലാന്‍ ഒറ്റമൂലി കണ്ടെത്തി...!

ലണ്ടൻ, ശനി, 30 മെയ് 2015 (09:14 IST)

എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസി വൈറസ്) മനുഷ്യന്റെ രോഗപ്രതിരോധ വ്യവസ്ഥയെ ഹ്റ്റ്കര്‍ത്ത് മരണകാരണമാകുന്ന് എയിഡ്സ് എന്ന രോഗാവസ്ഥയിലെത്തിക്കുന്ന മാരക വൈറസാണ്. ഇന്നേവരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഈ വൈറസിനെ തളയ്ക്കാന്‍ ഗവേഷകര്‍ മാര്‍ഗം കണ്ടെത്തിയതായാണ് വിവരം. കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ പരവേശനം തടഞ്ഞാല്‍  എച്ച്.ഐ.വിയെ തളയ്ക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളിൽ കടന്നുകൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കാർന്നെടുത്താണ് എച്ച്‌ഐവി വളരുന്നത്. ഇത് തടയാന്‍   ശരീരകോശങ്ങളിലെ പഞ്ചസാരയോട് അമിതതാത്പര്യം കാണിക്കുന്ന എച്ച്.ഐ.വിയുടെ ദൗർബല്യം മുതലെടുക്കാമെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ ആൻഡ് വാൻഡർബിൽറ്റ്  യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.

രോഗപ്രതിരോധ കോശങ്ങളിലെ പഞ്ചസാരയുടെ സുലഭതയും പോഷണവുമാണ് വൈറസിനെ ആകർഷിക്കുന്ന ഘടകമെന്ന് മനസിലാക്കിയ ഗവേഷകർ പ്രത്യേകമായി നിർമ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസപ്പെടുത്തി. ഇതോടെ എച്ച്.ഐ.വിയുടെ വ്യാപനം തടയപ്പെട്ടതായി സ്ഥിരീകരിക്കാനായതായി ഇവർ വ്യക്തമാക്കി. ഈ സംയുക്തം കാൻസറിന്റെ ചികിത്സയ്ക്കും പ്രായോഗികമാവുമെന്ന് പ്രതീക്ഷയിലാണിവർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സെപ് ബ്ളാറ്റർ തന്നെ ഫിഫ പ്രസിഡന്റ്, യൂറോപ്യന്‍ നീക്കം പൊളിഞ്ഞു

അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ(ഫിഫ)​ പ്രസിഡന്റായി സെപ് ബ്ളാറ്റർ തുടരും. സൂറിച് ആസ്ഥാനത്ത് ...

news

ബീഫ്‌ കഴിക്കുന്നവര്‍ക്കും ഇന്ത്യയില്‍ തുടരാം: രാജ്‌നാഥ് സിംഗ്

ബീഫ്‌ കഴിക്കേണ്ടവര്‍ പാകിസ്‌താനിലേക്ക്‌ പോകണമെന്ന കേന്ദ്ര മന്ത്രി അബ്ബാസ്‌ നഖ്‌വിയുടെ ...

news

ക്യൂബയെ അമേരിക്ക ഭീകരരാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി

ഏറെക്കാലത്തെ ഉപരോധങ്ങള്‍ക്കും വെറുപ്പുകള്‍ക്കും ശേഷം സഹകരണത്തിന്റെ ഹസ്തവുമായി അമേരിക്ക ...

news

അഛേ ദിന്‍ വന്നുതുടങ്ങിയോ? ഒറ്റവര്‍ഷം കൊണ്ട് രാജ്യത്തിന്റെ ജിഡിപിയില്‍ വമ്പന്‍ കുതിപ്പ്

സാമ്പത്തിക പുരോഗതിയില്‍ ലോക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ കൂടുതല്‍ ...

Widgets Magazine