വിശുദ്ധ ഹജ്ജിന് ഇന്നു തുടക്കം, അറഫാ സംഗമം നാളെ

മെക്ക| VISHNU.NL| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (08:56 IST)
ഇസ്ലാമിക വിശ്വാസികളുടെ പരിപാവനമായ കര്‍മ്മമായ ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് തുടങ്ങും. അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിര്‍വ്വഹിച്ചാല്‍ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളില്‍ നിന്ന് വിമുക്തമാകുമെന്നും ഹജ്ജ് കര്‍മ്മം അതിന് മുമ്പ് വന്നുപോയ സര്‍വ്വ പാപങ്ങളും തകര്‍ത്ത് കളയുന്നതാണെന്നുമാണ് ഇസ്ലാമിക വിശ്വാസം.

അതിനാല്‍ തന്നെ കഴുവുള്ളവര്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ അനുകൂലമായ എല്ലാ സാഹചര്യമുണ്ടായിട്ടും അത് നിര്‍വ്വഹിക്കതിരിക്കുന്നത് പാപമായാണ് മുസ്ലീങ്ങള്‍ കരുതുന്നത്. ഹജ്ജ് കര്‍മ്മങ്ങള്‍ അനുഷ്ടിക്കാനായി തീര്‍ഥാടകര്‍ കഴിഞ്ഞദിവസം രാത്രി മുതല്‍ മിനായിലേക്ക് നീങ്ങിത്തുടങ്ങി. മിനായിലേക്ക് പോകുന്നതിനു മുമ്പായി തീര്‍ഥാടകരില്‍ പലരും കഅബയെ പ്രദിക്ഷണം വെക്കുന്ന ഖുദൂമിന്റെ ത്വവാഫ് നിര്‍വഹിച്ചു‍. നാളെ മിനായില്‍ താമസിക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങും.

പതിനാല് ലക്ഷം വിദേശ തീര്‍ഥാടകരും ഒന്നേമുക്കാല്‍ ലക്ഷം അഭ്യന്തര തീര്‍ഥാടകരുമാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്കായി അഭ്യന്തര തീര്‍ഥാടകര്‍ മക്കയില്‍ എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഹജ്ജിനുള്ള അനുമതിപത്രം ഇല്ലാത്തവരെ കണ്ടെത്താന്‍ പ്രവേശന കവാടങ്ങളിലും ഊടുവഴികളിലും എല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നാളെയാണ് അറഫാ സംഗമം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :