ഗ്രീസിൽ പ്രതിസന്ധി തുടരുന്നു; ധനമന്ത്രി രാജിവെച്ചു

ഗ്രീസിൽ പ്രതിസന്ധി , അലക്സി സിപ്രാസ് , യൂറോസോണ്‍ , ഹിതപരിശോധന
ഏഥന്‍സ്| jibin| Last Updated: തിങ്കള്‍, 6 ജൂലൈ 2015 (13:19 IST)
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗ്രീസിൽ നടന്ന ഹിതപരിശോധനയിൽ സർക്കാർ നിലപാടിന് പിന്തുണ നല്‍കിയതിന് പിന്നാലെ ഗ്രീക്ക് ധനകാര്യമന്ത്രി യാനിസ് വാര്‍ഫാകിസ് രാജിവെച്ചു. തന്‍റെ ബ്ലോഗിലൂടെയാണ് യാനിസ് രാജി പ്രഖ്യാപിച്ചത്.

യൂറോസോണിലെ ചിലരുടെ താല്‍പര്യം മാനിച്ചാണ് രാജിയെന്ന് യാനിസ് ബ്ലോഗില്‍ അറിയിച്ചു. താന്‍ മാറി നില്‍ക്കുന്നത് ഗ്രീസ് – യൂറോസോണ്‍ ചര്‍ച്ചകളെ സഹായിക്കുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി അലക്സി സിപ്രാസ് ഈ നീക്കത്തോട് അനുകൂലമാണെന്നും യാനിസ് വ്യക്തമാക്കി.

ജ​ന​ങ്ങ​ളു​ടെ​ ​വോ​ട്ട് ​യൂ​റോ​പ്യൻ​ ​യൂ​ണി​യ​ന് ​എ​തി​രാ​യ​തോ​ടെ​ ​ഗ്രീ​സ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ​യൂ​റോ​ ​മോ​ഖ​ല​യിൽ​ ​നി​ന്നും​ ​യൂ​റോ​ ​ക​റൻ​സി​യിൽ​ ​നി​ന്നും​ ഗ്രീസ് ​പു​റ​ത്താ​കുമെന്ന അവസ്ഥയിലാണ്.​ ​യൂ​റോ​യ്‌​ക്ക് ​പ​ക​രം​ ​പ​ഴ​യ​ ​ക​റൻ​സി​യാ​യ​ ​ദ്രാ​ക്മ​യോ​ ​മ​റ്റൊ​രു​ ​പു​തി​യ​ ​ക​റൻ​സി​യോ​ ​ഗ്രീ​സിൽ​ ​നി​ല​വിൽ​ ​വ​രും. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ നാളെ യൂറോപ്യൻ യൂണിയൻ യോഗം ചേരും. പ്രഖ്യാപിച്ച കഴിഞ്ഞയാഴ്ച മുതൽ ഗ്രീസിലെ ബാങ്കുകളുടെ പ്രവർത്തനം മന്ദീഭവിച്ചിരുന്നു.


സര്‍ക്കാര്‍ നിലപാടിനെ ജനങ്ങള്‍ ശരിവച്ചെങ്കിലും വരും ദിനങ്ങളില്‍ ഗ്രീസ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നതു സംബന്ധിച്ച ആശങ്കകള്‍ ഏറുകയാണ്. ബാങ്കുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പ്രതിദിന ചെലവുകള്‍ക്കുപോലും എങ്ങനെ നടക്കുമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ശമ്പളവും പെന്‍ഷനുമൊക്കെ ഇപ്പോള്‍ത്തന്നെ മുടങ്ങിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :