മൃശാലയിലെത്തിയ ബാലികയെ ആന കല്ലെറിഞ്ഞുകൊന്നു

ബാലികയെ ആന കല്ലെറിഞ്ഞുകൊന്നു

മൊറാക്കോ| priyanka| Last Modified വെള്ളി, 29 ജൂലൈ 2016 (10:07 IST)
മൃഗശാല സന്ദര്‍ശിക്കാനെത്തിയ ബാലികയെ ആന കല്ലെറിഞ്ഞ് കൊന്നു. ഏഴു വയസ്സുള്ള പെണ്‍കുട്ടിയാണ് മൊറോക്കോയിലെ റാബറ്റ് മൃഗശാലയില്‍ കല്ലേറില്‍ പരിക്കേറ്റ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.30ഓടെയായിരുന്നു സംഭവം. ആനക്കൂടിന്റെ വേലിയില്‍ പിടിച്ചു നില്‍ക്കുമ്പോഴാണ് ആന തുമ്പിക്കൈകൊണ്ട് കല്ലെറിഞ്ഞത്. തലയുടെ പിന്‍ഭാഗത്ത് കല്ലുകൊണ്ട കുട്ടി ബോധരഹിതയായി വീണ്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2012ല്‍ ആരംഭിച്ച റാബറ്റ് മൃഗശാലയിലെ ആദ്യ സംഭവമാണ് ഇത്. കഴിഞ്ഞ മാസം അമേരിക്കയിലെ ഫ്‌ളോറിഡയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡില്‍ രണ്ടു വയസ്സുള്ള കുട്ടിയെ ചീങ്കണ്ണി പിടിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :