സൌജന്യ ഷോപ്പിങ് ഒരുക്കി ദുബായിലെ മാൾ !

Sumeesh| Last Modified തിങ്കള്‍, 30 ജൂലൈ 2018 (19:26 IST)
ദുബായ്: സൌജന്യമായി ഷോപ്പിങ് നടത്താൻ അവസരം ഒരുക്കിയിരിക്കുകയാണ് ദുബായിലെ സിറ്റി സെന്റർ. ആദ്യം ഷോപ്പിംഗ് നടത്തുന്ന 1000 പേര്‍ക്കാണ് ഫ്രീയായി ഷോപ്പിങ് നടത്താൻ അവസരം ഒരുക്കിയിരിക്കുന്നത്. ഷോപ്പിങ് നടത്തുന്ന ആദ്യ 1000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ വില തിരികെ നൽകും.

200 ദിര്‍ഹം വരെ സൌജന്യ സാധനങ്ങൾ വാങ്ങാനാണ് അവസരം നൽകുന്നത്. ഷോപ്പിങിനായി നേരത്തെ എത്തുന്നവർക്ക് മറ്റു നിരവധി അനുകൂ‍ല്യങ്ങാളും സ്വന്തമാക്കാം എന്ന് സിറ്റി സെന്റർ അധികൃതർ വ്യക്തമാക്കി. 200,000 ദിര്‍ഹത്തിന്റെ സൗജന്യ ഷോപ്പിംഗ് ആണ് ഓഫറിലൂടെ ഉപഭോക്താക്കൾക്കായി നൽകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :