ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15ആക്കും; നീക്കം വേഗത്തിലാക്കി സര്‍ക്കാര്‍

പാരീസ്, ബുധന്‍, 7 മാര്‍ച്ച് 2018 (11:10 IST)

sexual consent at 15  , sexual consent , France , Marlene Schiappa ലൈംഗികബന്ധം , ബലാത്സംഗക്കേസ് , മാര്‍ലിന്‍ ഷിയപ , പീഡനം

രാജ്യത്ത് ബലാത്സംഗക്കേസുകള്‍ വ്യാപകമായതോടെ പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 15 ആക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആലോചന.

വിദഗ്ദ സമിതിയുമായും ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അഭിപ്രായമറിഞ്ഞ ശേഷം ഈ മാസം 21ന് നിയമം മന്ത്രിമാരുടെ കൌണ്‍സിലില്‍ അവതരിപ്പിക്കുമെന്ന് തുല്യതാ മന്ത്രി മാര്‍ലിന്‍ ഷിയപ വ്യക്തമാക്കി.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരും.

ഫ്രാന്‍‌സിലെ നിയമം അനുസരിച്ച് 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റങ്ങളുടെ ഗണത്തില്‍ വരുമെങ്കിലും കേസ് കോടതിയില്‍ എത്തുമ്പോള്‍ നിയമത്തിന്റെ പഴുതുകളിലൂടെ പ്രതികള്‍ രക്ഷപ്പെടുന്നതാണ് ഇത്തരത്തിലുള്ള ഒരു നീക്കത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്.

11വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ രണ്ട് കേസുകളില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. കുട്ടികളെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കോടതിയില്‍ കഴിഞ്ഞില്ല. ഇതാണ് നിയമ പരിഷ്‌കാരത്തിന് സര്‍ക്കാര്‍ ആലോചന നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷാഹിന തിരിച്ചുവരുന്നു? കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മഴവില്‍ മനോരമയുടെ ഉടന്‍ പണമെന്ന പരിപാടിയിലെ ഒടുവിലത്തെ എപ്പിസോഡിലെ പെണ്‍കുട്ടിയെ ...

news

തട്ടമിട്ട ആ സുന്ദരി ഇനിയും മത്സരിക്കും, മാപ്പ് പറയാന്‍ തയ്യാറായി മാത്തുക്കുട്ടി?

മഴവില്‍ മനോരമയുടെ ഉടന്‍ പണമെന്ന പരിപാടിയിലെ ഒടുവിലത്തെ എപ്പിസോഡിലെ പെണ്‍കുട്ടിയെ ...

news

ബിജെപിയുടെ കളി പെരിയാറിനോട് വേണ്ട? കളിമാറുമെന്ന് തമിഴ് മക്കള്‍

ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമ ...

news

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ട: മുഖ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്പി ഷുഹൈബിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് ...

Widgets Magazine