ആന്‍ഡ്രോയിഡ് സഹസ്ഥാപകന്‍ ഗൂഗിളുമായി പിരിഞ്ഞു

ബാംഗ്ലൂര്‍| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (16:13 IST)
ആന്‍ഡ്രോയിഡ് സഹസ്ഥാപകന്‍ ആന്‍ഡി റൂബിന്‍ ഗൂഗിളുമായി പിരിഞ്ഞു. റൂബിനുമായി വേര്‍പിരിയുന്ന കാര്യം ഗൂഗിള്‍ സ്ഥിരീകരിച്ചു. സ്വന്തമായി കമ്പനി രൂപീകരിക്കുന്നതിനായാണ് റൂബിന്‍ ജോലി ഉപേക്ഷിച്ചത്.

ഹാര്‍ഡ്‌വെയര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് റുബിന്‍ ആരംഭിക്കുന്നത്. റുബിന് പകരക്കാരനായി ഗൂഗിളിലെ ഗവേഷണ ശാസ്ത്രജ്ഞന്‍ ജെയിംസ് കഫ്‌നര്‍ ചുമതലയേല്‍ക്കും. ഗൂഗിളിന്റെ റോബോടിക്‌സ് ഗ്രൂപ്പ് അംഗമാണ് ജെയിംസ്.

ഗൂഗിളിന്റെ ബ്രൗസര്‍ ആന്റ് ആപ്ലിക്കേഷന്‍ മേധാവി സുന്ദര്‍ പിച്ചായ്ക്ക് പകരമായിരുന്നു റൂബിന്‍ ആന്‍ഡ്രോയിഡ് വിഭാഗം മേധാവിയായി ചുമതലയേറ്റത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :