ട്രാഫിക്ക് കുരിക്കിനെ ഇനി പഴിക്കേണ്ട; ഇതാ വരുന്നു പറക്കുന്ന വാഹനം !

ഇനി പറന്നു സഞ്ചരിക്കാം !

വാഷിങ്ടണ്‍| AISWARAY| Last Updated: ചൊവ്വ, 25 ഏപ്രില്‍ 2017 (14:37 IST)
പറക്കാന്‍ ഇനി വിമാനം വേണ്ട പകരം സ്വന്തം വാഹനത്തില്‍ പറക്കാം. അതിനായി ഇതാ വിപണിയില്‍ എത്തുന്നു പറക്കും വാഹനം. ഗതാഗതക്കുരിക്കിനെ പഴിക്കുന്നതിന് പകരം സ്വന്തം ഫ്‌ളൈയിങ് മെഷീന്‍ ഉപയോഗിച്ച് ഒരോരുത്തര്‍ക്കും ഇനി സഞ്ചരിക്കാം. ഒരാള്‍ക്ക് ഇരുന്ന് പറക്കാവുന്ന ഈ വാഹനത്തിന്റെ പതിപ്പ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. ഈ പറക്കുന്ന വാഹനത്തിന്റെ നിര്‍മ്മാതാവ് കിറ്റി ഹോക്ക് ആണ്. അതില്‍
ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.

ഈ വര്‍ഷം വിപണിയിലെത്തുന്ന ഈ വാഹനം ഒരു ഹെലികോപ്റ്റര്‍ പോലെ പറന്നുയരാനും താഴാനും സാധിക്കും. കുടാതെ 100 കിലോഭാരമുള്ള ഈ വാഹനത്തിന് 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. പറന്നു സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് 4.5 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയും.

ഒരു പരീക്ഷണം എന്ന രീതിയില്‍ വാഹനം ഓടിക്കൂന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പറന്നു സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഒരു തടാകത്തില്‍ നിന്ന് വെള്ളത്തിന് മുകളില്‍ പറക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പരീക്ഷണം തന്നെ വിജയകരമായത് കൊണ്ട് ഇത് അമേരിക്കയിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളുലൂടെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ വെബ്സൈറ്റില്‍ ഈ വാഹനത്തെ പറ്റിയുള്ള കൂടുതല്‍ വിവരം പുറത്ത് വിട്ടിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :