രോഗിയെ സഹായിച്ച കറുത്ത വര്‍ഗക്കാരനെ അമേരിക്കയില്‍ പൊലീസ് വെടിവെച്ചു

രോഗിയെ സഹായിച്ച കറുത്ത വര്‍ഗക്കാരനെ അമേരിക്കയില്‍ പൊലീസ് വെടിവെച്ചു

ഫ്ലോറിഡ| JOYS JOY| Last Modified വെള്ളി, 22 ജൂലൈ 2016 (12:26 IST)
രോഗിയ സഹായിച്ച കറുത്ത വര്‍ഗക്കാരനെ അമേരിക്കയില്‍ പൊലീസ് വെടിവെച്ചു. ഫ്ലോറിഡയിലെ റോഡില്‍ ഓട്ടിസം ബാധിച്ച യുവാവിനെ സഹായിക്കുന്നതിനിടയില്‍ ആയിരുന്നു സന്നദ്ധപ്രവര്‍ത്തകനായ ചാള്‍സ് കിന്‍സെയെ വെടിവെച്ചത്.

യുവാവ് ബഹളം വെയ്ക്കുന്നത് കണ്ട് അയാളെ സഹായിക്കുന്നതിന് ഇടയിലാണ് സന്നദ്ധപ്രവര്‍ത്തകനായ ചാള്‍സ് കിന്‍സെക്ക് വെടിയേറ്റത്. ആയുധധാരിയായ യുവാവ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെടിവെച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

കൈകകളുയർത്തി താന്‍ അപകടകാരിയല്ലെന്നും ആയുധങ്ങളൊന്നും തന്‍റെ പക്കലില്ലെന്നും കിന്‍സെ വിളിച്ചുപറയുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഇത് വകവെക്കാതെയാണ് പൊലീസ് മൂന്ന് തവണ വെടിയുതിര്‍ത്തെന്ന് കിന്‍സെ ആരോപിച്ചു. കാലിന് പരിക്കേറ്റ കിന്‍സെ ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :