ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകം; പാരിസില്‍ പരക്കെ പ്രതിഷേധം

പാരിസ്, ചൊവ്വ, 28 ഓഗസ്റ്റ് 2018 (19:08 IST)

Paris, murder,transgender prostitute, Vanesa Campos, ഭിന്നലിംഗ ലൈംഗികത്തൊഴിലാളി, പാരിസ്, വെനീസ കാമ്പോസ്
അനുബന്ധ വാര്‍ത്തകള്‍

ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തില്‍ പാരിസില്‍ പരക്കെ പ്രതിഷേധം. ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയായ വെനീസ കാമ്പോസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ അഞ്ചുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
 
പെറു സ്വദേശിയായ വെനീസ കാമ്പോസ്(36) പാരിസിലെ വലിയ പാര്‍ക്കുകളിലൊന്നായ ബോയിസ് ഡി ബോലോണില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ വെനീസയെ വെടിവച്ച് കൊല്ലുകയായിരുന്നു.
 
ഈ പാര്‍ക്ക് വര്‍ഷങ്ങളായി ലൈംഗികത്തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെയാണ് പിടികൂടിയത്. ഇതില്‍ അഞ്ചുപേര്‍ക്കെതിരാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
 
വെനീസയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ലൈംഗികത്തൊഴിലാളികള്‍ പാരിസില്‍ പ്രകടനം നടത്തി. റോസാപുഷ്പവും കൈയില്‍ പിടിച്ച് ‘ജസ്റ്റിസ് ഫോര്‍ വെനീസ’ എന്ന് മുദ്രാവാക്യവും മുഴക്കിയായിരുന്നു അവരുടെ പ്രകടനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രളയത്തിനിടെ ജര്‍മ്മനിയില്‍; രാജുവിന്റെ നടപടി തെറ്റെന്ന് വിലയിരുത്തല്‍ - മന്ത്രിക്ക് പരസ്യശാസന

കേരളത്തില്‍ പ്രളയക്കെടുതിയുണ്ടായപ്പോള്‍ ജര്‍മ്മന്‍ യാത്ര നടത്തിയ വനം മന്ത്രി കെ ...

news

കേരളത്തിന് കൈത്താങ്ങായി ഗൂഗിളും; സംസ്ഥാനത്തിന് നല്‍കുന്നത് കോടികള്‍

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്റര്‍നെറ്റ് ഭീമന്മാരായ ...

news

ഓഖി ഫണ്ട് മുക്കിയെന്ന നാടകവും പൊളിഞ്ഞു?- കണക്കുകൾ നിരത്തി മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാറെന്ന് ...

news

തെരുവിലാകുന്നവരെ സംരക്ഷിക്കും, നഷ്ടം പ്രതീക്ഷിച്ചതിലും വലുത്; മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ തള്ളിയാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

പ്രളയത്തെ തുടർന്നുണ്ടായ മാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ...

Widgets Magazine