ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരേ ലൈംഗികാതിക്രമം; വീഡിയോ പുറത്ത്

മോസ്‌കോ, ബുധന്‍, 20 ജൂണ്‍ 2018 (14:28 IST)

sexual assault , Russian world cup , moscow , juliethgonzaleztheran , Sports Reporter , റഷ്യ , ലോകകപ്പ് , ജൂലിത്ത് ഗോൺസാലസ് തേറ , ചുംബിച്ചു , ലൈവ്

റഷ്യയില്‍ നിന്നും ലോകകപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകയ്‌ക്കു നേര്‍ക്ക് ലൈംഗികാതിക്രമം.

ജർമ്മൻ ചാനലായ ഡെച്ച് വെൽലെയുടെ വനിതാ റിപ്പോർട്ടറായ ജൂലിത്ത് ഗോൺസാലസ് തേറനെയാണ് യുവാവ് കടന്നു പിടിച്ച് ചുംബിച്ചത്.

സരാന്‍സ്‌കില്‍ ലൈവായി റിപ്പോര്‍ട്ട് നടത്തുകയായിരുന്ന ജൂലിയത്. ഈ സമയം സമീപത്തു നിന്നിരുന്ന യുവാവ് ഇവരെ കടന്നുപിടിച്ച് ചുംബിച്ചു. യുവതിയുടെ മാറില്‍ കൈവച്ചാണ് ഇയാള്‍ ചുംബിച്ചത്.

അക്രമം നടത്തിയ യുവാവ് ഏറെനേരമായി തനിക്കടുത്തായി കാത്തു നില്‍ക്കുകയായിരുന്നുവെന്ന് ജൂലിയത് പറഞ്ഞു.
താന്‍ ലൈവില്‍ വരുന്നതിനു വേണ്ടിയാകാം അയാള്‍ കാത്തു നിന്നത്. ലൈവില്‍ എനിക്ക് പ്രതികരിക്കാനാവില്ലെന്ന് അയാള്‍ അറിഞ്ഞിരിക്കും. ലൈവ് കഴിഞ്ഞ അയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി.

ലൈംഗികാതിക്രമം നടത്തിയയാള്‍ റഷ്യനാണോ വിദേശിയാണോ എന്ന് വ്യക്തമല്ല. ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കഞ്ചാവിനെ നിയമാനുസൃതകാക്കി ക്യാനഡ

കഞ്ചാവ് ഉപയോഗം ക്യനഡയിൽ ഇനി നിയമാനുസൃതമാണ്. കഞ്ചാവ് കൃഷിചെയ്യുന്നതും വിതരനം ചെയ്യുന്നതും ...

news

മരത്തിൽ നിന്നും ഒഴുകി വന്ന കറ ദേഹത്ത് പറ്റി, പാമ്പിൻ വിഷമേറ്റ് അഞ്ച് പെൺകുട്ടികൾ ആശുപത്രിയിൽ

പുതുക്കോട്ടൈ: മരിത്തിനടിയിൽ വിശ്രമിക്കുകയായിരുന്ന അഞ്ച് പെൺകുട്ടികളെ പാമ്പിന്റെ വിഷമേറ്റ് ...

news

യുപിയില്‍ പശുവിനെ മോഷ്‌ടിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു; അക്രമികള്‍ അറസ്‌റ്റില്‍

പശുവിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആക്രമണം തുടരുന്നു. ...

Widgets Magazine