വന്‍ അഴിമതി; ഫിഫ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സൂറിച്ച്| Last Updated: ബുധന്‍, 27 മെയ് 2015 (16:15 IST)
ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അഴിമതിക്കേസില്‍ ആറ് മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ സ്വിസ് പോലീസ് അറസ്റ്റുചെയ്തു. യുഎസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് സംപ്രേക്ഷണാവകാശം നല്‍കിയതിലെ അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുടെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായവരില്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററില്ലെന്നു പോലീസ് വ്യക്തമാക്കി.

യു.എസ് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് സ്വിറ്റ്സര്‍ലന്‍ഡ് പൊലീസ് ഇവരെ അറസ്റ്റുചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എഫ്ബിഐ ഫിഫയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :