ഒരു കാറിന്റെ വില 25 കോടി രൂപ; ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ ലേലത്തില്‍ വിറ്റു!

പാരീസ്| rahul balan| Last Updated: വെള്ളി, 12 ഫെബ്രുവരി 2016 (18:39 IST)
കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന വാഹന ലേലത്തിലെ താരം ഒരു കാറായിരുന്നു. കാറിന് ഉടമസ്ഥന്‍ ഇട്ട വില കണ്ട് ലേലത്തിന് വന്നവരെല്ലാം ഒന്ന് ഞെട്ടി. ഏകദേശം 25 കോടി രൂപ!

കാറിന്റെ ഈ വിലയ്ക്ക് കാരണമുണ്ട്. 1957-ല്‍ നിര്‍മ്മിച്ച നാല് ഫെരാരി കാറുകളിലൊന്നായ ഫെരാരി 335 എസ് സ്പൈഡെര്‍ ആണിത്. വില കൂടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ചാമ്പ്യമാരായ മൈക്ക് ഹാവ്ത്രോണ്‍, സ്റ്റിര്‍ലിങ്ങ് മോസ്സ് എന്നിവര്‍ ഈ കാര്‍ ഓടിച്ചിട്ടുണ്ട്.

വി12 മോഡല്‍ എന്‍ജിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ കാറിന്റെ ഇന്ധന ക്ഷമത 4.1 ലിറ്ററാണ്. മണിക്കൂറില്‍ 190 മൈല്‍ ആണ്.
ലോകത്ത് ഇതുവരെ നടന്ന വാഹന ലേലങ്ങളില്‍ ഏറ്റവും വലിയ തുകയാണ് ഇതെന്ന് ലേലത്തിന്റെ സംഘാടകര്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :