പ്രതികാര നടപടിയുമായി ഫേസ്‌ബുക്കിനും ട്വിറ്ററിനും എതിരെ ഐഎസ്; മേധാവികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി

ലണ്ടന്‍| JOYS JOY| Last Modified വെള്ളി, 26 ഫെബ്രുവരി 2016 (10:21 IST)
പ്രതികാര നടപടിയുമായി ഫേസ്‌ബുക്കിനും ട്വിറ്ററിനും എതിരെ ഇസ്ലാമിക് സ്റ്റേറ്റ്. ഐ എസിന്റെ ഫേസ്‌ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് പ്രതികാര നടപടി സ്വീകരിക്കുമെന്നാണ് വീഡിയോയില്‍ ഐ എസ് വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്‌ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗിന്റെയും ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സെയുടെയും വെടിയുണ്ട തറച്ച ചിത്രങ്ങളും വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വീഡിയോ പുറത്തിറക്കിയിരിക്കുന്നത് ‘സണ്‍സ് കാലിഫേറ്റ് ആര്‍മി’യുടെ പേരിലാണ്.

ഫേസ്‌ബുക്കില്‍ പതിനായിരത്തിലധികം അക്കൌണ്ടുകളും നൂറ്റമ്പതിലേറെ ഗ്രൂപ്പുകളും തങ്ങള്‍ക്കുണ്ടെന്ന് വിഡിയോയില്‍ ഐ എസ് അവകാശപ്പെടുന്നുണ്ട്. ട്വിറ്ററില്‍ അയ്യായിരത്തിലധികം അക്കൌണ്ടുകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് ഐ എസ് പറയുന്നത്.

കഴിഞ്ഞയിടെ സംശയാസ്പദമായ ഒരു ലക്ഷത്തിലേറെ അക്കൌണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. നിങ്ങള്‍ക്ക് ഇത്രയുമല്ലേ ചെയ്യാനാകൂ എന്നും ഒരു അക്കൌണ്ടിന് പകരം നിങ്ങളുടെ പത്ത് അക്കൌണ്ടുകള്‍ വീതം ഞങ്ങളെടുക്കുമെന്നാണ് ഐ എസ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

അതേസമയം, ഐ എസ് ഭീഷണിയോട് ഫേസ്‌ബുക്ക് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഭീകരതയെ എതിര്‍ക്കുന്ന കമ്പനി നയങ്ങളുമായി മുന്നോട്ടു പോകുമെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :