നിങ്ങളറിഞ്ഞോ?.. ഫേസ്ബുക്ക് ആളാകെ മാറി.. ഒറ്റനോട്ടത്തില്‍ കണ്ടെത്താമോ?

VISHNU N L| Last Updated: വ്യാഴം, 2 ജൂലൈ 2015 (16:46 IST)
ഒരോ ദിവസം കൂടും തോറും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തിയാണ് ഫേസ്ബുക്ക് ഓണ്‍ലൈന്‍ ലോകത്ത് ട്രെന്റുകള്‍ സൃഷ്ടിക്കുന്നത്. ഇപ്പോളിതാ ഫേസ്ബുക്ക് അടുത്ത മാറ്റവും അവതരിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ ഫേസ്ബുക്ക് സ്ഥിരം ഉപയോഗിക്കുന്ന ആരും എന്താണ് മാറ്റം വന്നത് എന്ന് മനസിലാക്കിയിട്ടില്ല. ഇത്തവണ ഉള്ളടക്കത്തിലല്ല ലോഗോയില്‍ തന്നെയാണ് ഫേസ്ബുക്ക് മാറ്റം വരുത്തിയിരിക്കുന്നത്.

അക്ഷരങ്ങളുടെ വണ്ണംകുറഞ്ഞിരിക്കുന്നു പിന്നെ മാറ്റം a.യിലാണ്. അക്ഷരങ്ങളുടെ ഇടയില് കൂടുതല് ഇടം ലഭിച്ചിരിക്കുന്നു. അത് എന്തിനാണെന്നാവും ഇപ്പോള് ചിന്തിക്കുക. കാര്യമുണ്ടത്രെ മൊബൈല് ഡിവൈസില്കൂടുതല് ലുക്ക് തോന്നാനാണത്രെ ഇത്.
2005ലാണ് ഫേസ്ബുക്കിന്റെ പഴയ ലോഗോ നിര്മ്മിച്ചത്. ഇത് ആദ്യമായാണ് ലോഗോയില്‍ ഫേസ്ബുക്ക് മാറ്റം വരുത്തുന്നത്.

കമ്പനിയുടെ ഡിസൈനറായ ക്രിസ്റ്റഫ് ടോസിയറ്റ് ആണ് പുതിയ ലോഗോ ഉണ്ടാക്കിയിരിക്കുന്നത്. സേയ് ഹലോ ടു ദ ന്യൂഫേസ്ബുക്ക് ലോഗോ എന്നപേരില് ചുരുട്ടിവച്ച ടീഷര്ട്ടില് പ്രിന്റ് ചെയ്ത ലോഗോ ഇദ്ദേഹം ട്വിറ്ററില് പോസ്റ്റ് ചെയ്തിട്ടുണ്ട്. 2013 മെയ് കണക്കനുസരിച്ച് 111 കോടി ഉപയോക്താക്കളുള്ള സൈറ്റാണ് ഫേസ്ബുക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :