ലോകാവസാനം അടുത്തു.... കരുതിയിരുന്നോളൂ

VISHNU N L| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (12:54 IST)
ലോകത്തെമ്പാടും ലോകാവസാനത്തേക്കുറിച്ച് വിശ്വാസങ്ങളുണ്ട്. പല മതങ്ങളും ഈ വിശ്വാസപ്രകാരം പലതരത്തിലുള്ള പ്വചനങ്ങളും കാലേക്കൂട്ടി പ്രവചിച്ചുവച്ചിട്ടുമുണ്ട്. എന്നാല്‍ മതങ്ങള്‍ പറയുന്നത് വിശ്വസിക്കാത്ത ശാസ്ത്രജ്ഞരും ഒടുക്കാം ലോകം അവസാനിക്കാന്‍ പോവുകയാണ് എന്ന് പ്രവചിച്ചിരിക്കുകയാണ്. ഏറ്റവും അടുത്ത കാലഘട്ടത്തില്‍ തന്നെ ഈ ഭൂമി മാത്രമല്ല, പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും, വാല്‍നക്ഷത്രങ്ങളുമെല്ലാം നശിക്കുമെന്നാണ് ശാസ്ത്ര പ്രവചനം.

പ്രപഞ്ചത്തിന്റെ വികാസവും നിലനില്‍പ്പും ഇന്നേവരെ ശാസ്ത്രജ്ഞര്‍ വിശദീകരിക്കാനാകാത്ത ശ്യാമ ഊര്‍ജ്ജം അഥവ ബ്ലാക് എനര്‍ജിയുടെ നിയന്ത്രണത്തിലാണ് എന്ന് ശാസ്ത്രം പറയുന്നു. ഈ കറുത്ത ഊര്‍ജമാകും പ്രപഞ്ചത്തെ തകര്‍ച്ചയിലേക്കു നയിക്കുകയെന്നാണു പുതിയ പ്രവചനം. കലിഫോര്‍ണിയ, നോട്ടിങ്‌ഹാം സര്‍വകലാശാലകളിലെ ഗവേഷകരാണ് പ്രവചനം നടത്തിയിരിക്കുന്നത്.

പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അടുത്ത കാലത്തായി ഈ വികസനത്തിന്റെ ഗതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് നിരീക്ഷിച്ചാണ് പ്രപഞ്ചത്തിന്റെ തകര്‍ച്ച ഗവേഷകര്‍ പ്രവചിച്ചിരിക്കുന്നത്. തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായതായാണു ഗവേഷകര്‍ പറയുന്നത്. പ്രപഞ്ചത്തിന്റെ അനിയന്ത്രിതമായ വികാസമാണ് ഈ ലക്ഷണങ്ങളിലൊന്നത്രേ!

എന്നാല്‍ മനുഷ്യരാശി അടുത്ത നൂറ്റാണ്ടുകളിലൊന്നും ലോകാവസാനം പ്രതീക്ഷിക്കേണ്ടതില്ല. കാരണം 10,000 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമെ നക്ഷത്ര സമൂഹങ്ങള്‍ പൊട്ടിച്ചിതറി പ്രപഞ്ചം അവസാനിക്കൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ പ്രകാശ വര്‍ഷങ്ങള്‍ കണക്കിലെടുക്കുന്ന ഗവേഷകര്‍ക്ക് ഇത് ചെറിയ സമയം മാത്രമാണ്. ലോകാവസാനം മാത്രമല്ല നമ്മള്‍ ഉള്‍പ്പെടുന്ന ഭൂമി ഉണ്ടാകാന്‍ കാരനമായതും സൌരായുഥത്തിന്റെ ഭാവി തന്നെ മാറ്റിയതിനും കാരണക്കാരന്‍ വ്യാഴമാണെന്നാണ് ഇവര്‍ കണ്ടെത്തിയീ‍രിക്കുന്നത്.

സാധാരണ നക്ഷത്രങ്ങള്‍ക്കു ഭൂമിയേക്കാള്‍ വലുപ്പമുള്ള ഗ്രഹങ്ങളാണു പതിവ്‌.
ഇവ എണ്ണത്തില്‍ കുറവുമായിരിക്കും. എന്നാല്‍ വ്യാഴത്തിന്റെ സൗരയൂഥത്തിലെ യാത്രയാണ്‌ എല്ലാം മാറ്റി മറിച്ചതത്രേ. ഒരു വിഭാഗം ഗ്രഹങ്ങള്‍ വ്യാഴത്തില്‍തട്ടി സൂര്യനില്‍ പതിച്ച്‌ ഇല്ലാതായി. മറ്റു ചിലത്‌ പിളര്‍ന്നു. ഇങ്ങനെ പിളര്‍പ്പില്‍നിന്നാണു ഭൂമിയടക്കമുള്ള ചെറുഗ്രഹങ്ങള്‍ ഉണ്ടായതെന്നാണു വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :