പതിനഞ്ച്‌ ടണ്‍ ആനക്കൊമ്പ്‌ തീയിട്ട്‌ നശിപ്പിച്ചു

നയ്‌റോബി| vishnu| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (19:59 IST)
കെനിയയില്‍ കള്ളക്കടത്തുകാരില്‍ നിന്നും പിടിച്ചെടുത്ത പതിനഞ്ച്‌ ടണ്‍ ആനക്കൊമ്പ്‌ തീയിട്ട്‌ നശിപ്പിച്ചു. ലോക വന്യജീവി ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്‌ ആനക്കൊമ്പുകള്‍ കത്തിച്ചുകളഞ്ഞത്‌. പത്തടിയോളം ഉയരം വരുന്ന ആനക്കൊമ്പ്‌ കൂമ്പാരം പെട്രോള്‍ ഉപയോഗിച്ചാണ്‌ കത്തിച്ചത്‌. കൊമ്പിനായും, നഖത്തിനായും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആനകളെ നിരന്തരം വേട്ടയാടാറുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം ആനകളാണ്‌ ആഫ്രിക്കയില്‍ വേട്ടയാടപ്പെട്ടത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. കെനിയയില്‍ ആനക്കൊമ്പുകളുടെ വില്‍പന നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്‌. അതേസമയം, ആഫ്രിക്കന്‍ ആനകളുടെയും കാണ്ടാമൃഗത്തിന്റെയും കൊമ്പുകളുടെ കള്ളക്കടത്ത്‌ രാജ്യത്ത്‌ ഇപ്പോഴും വ്യാപകമാണ്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :