കൃത്രിമ കടല്‍ തീരവും മഴക്കാടും; വിസ്മയങ്ങളുമായി ദുബായിയില്‍ പഞ്ചനക്ഷത്ര ഹോട്ടലൊരുങ്ങുന്നു

വിസ്മയകാഴ്ചകളുടെ കൂടാരമായി ദുബായ്‌യില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ഒരുങ്ങുന്നു

ദുബായ്| priyanka| Last Modified തിങ്കള്‍, 25 ജൂലൈ 2016 (11:50 IST)
വിസ്മയകാഴ്ചകളുടെ കൂടാരമായി ദുബായ്‌യില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ഒരുങ്ങുന്നു. ശൈഖ് സായിദ് റോഡരികില്‍ ടീകോം പ്രദേശത്ത് നിര്‍മിക്കുന്ന റോസ്‌മോണ്ട് ഹോട്ടല്‍ ആന്‍ഡ് റെസിഡന്‍സിലാണ് മനുഷ്യ നിര്‍മ്മിത മഴക്കാടും കടല്‍ തീരവും ഒരുങ്ങുന്നത്. സൗദി ആസ്ഥാനമായ റോയല്‍ ഇന്റര്‍നാഷണലാണ് 110 കോടി ദിര്‍ഹം ചെലവില്‍ ഹോട്ടല്‍ നിര്‍മിക്കുന്നത്. 2018ല്‍ പണി പൂര്‍ത്തിയാക്കാനാണ് പദ്ധതി.


13,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന ഹോട്ടലില്‍ അഞ്ചുനിലകളില്‍ ഒരുക്കുന്ന 75,000 ചതുരശ്ര അടി കൃത്രിമ മഴക്കാടും സ്പ്‌ളാഷ് പൂളും കടല്‍ത്തീരവുമാണ് പ്രധാന ആകര്‍ഷണം. സ്‌കൈ പൂള്‍, മൂന്ന് റസ്റ്റോറന്റുകള്‍, ഹെല്‍ത്ത് ക്‌ളബ്, മീറ്റിങ് റൂമുകള്‍, കുട്ടികള്‍ക്കുള്ള പ്രത്യേക കളിസ്ഥലം എന്നിവയും ഒരുക്കും. ആകെ 450 മുറികള്‍ ഹോട്ടലിലുണ്ടാകും. ഹില്‍ട്ടണ്‍ ക്യൂരിയോ ബ്രാന്‍ഡിലായിരിക്കും ഹോട്ടല്‍ പ്രവര്‍ത്തിക്കുക.










അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :