വത്തിക്കാന്റെ ഔദ്യോഗിക കാറില്‍ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടി

പാരിസ്| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (14:12 IST)
ഫ്രാന്‍സ് അതിര്‍ത്തിയില്‍ വച്ച് വത്തിക്കാന്റെ ഔദ്യോഗിക കാറില്‍ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടി. നാല് കിലോ കൊക്കെയ്നും 200 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.ഫ്രാന്‍സിലേക്ക് കടക്കവെ ഷാംബെറി ടോള്‍ സ്‌റ്റേഷന്റെ സമീപത്ത് നിന്നുമാണ് കാറില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടിയത്.

അര്‍ജന്റൈന്‍ കര്‍ദിനാളായ ജോര്‍ജ് മെജിയയ്ക്ക് അനുവദിച്ച കാറില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. കര്‍ദിനാള്‍ വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് കിടപ്പിലാണെന്നാണ് ‍.സംഭവത്തില്‍ കാറിനുള്ളിലുണ്ടായിരുന്ന് രണ്ട് ഇറ്റാലിയന്‍ പൌരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വത്തിക്കാന്‍ പാസ്‌പോര്‍ട്ട്
ഇല്ല . സംഭവത്തില്‍ വത്തിക്കാന് നേരിട്ട് പങ്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ദിനാളിന്റെ പ്രൈവറ്റ് സെക്രട്ടറി ഇറ്റലിക്കാരായ രണ്ടുപേര്‍ക്ക് കൈമാറിയിരുന്നതായിയും ഇവര്‍ വാഹനങ്ങള്‍ക്കുള്ള നിയമ പരിരക്ഷ മുതലെടുത്ത് വാഹനം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഫ്രഞ്ച് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.കാറില്‍ നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത വാര്‍ത്ത വത്തിക്കാന്‍ സ്ഥിരീകരിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :