യു എസ് നഗരത്തിൽ ഹിലരിയുടെ നഗ്ന പ്രതിമ; പിന്നിൽ ട്രംപ്?

ട്രംപിന് പിന്നാലെ ഹിലരിയും നഗ്നയായി!

ന്യൂയോർക്ക്| aparna shaji| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (14:00 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു. പതിവില്ലാത്ത രീതിയിൽ ചിലയിടങ്ങിൽ പ്രതിഷേധമാർച്ചുകളും അരങ്ങേറുന്നുണ്ട്. ഇതിനിടയിൽ ഒരൊറ്റ രാത്രി കൊണ്ട് യു എസ് നഗര വീഥിയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലരി ക്ലിന്റന്റെ നഗ്ന പ്രതിമ പ്രത്യക്ഷപ്പെട്ടു. ന്യൂയോർക്ക് നഗരത്തിലെ ഒരു സബ് സ്റ്റേഷനിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

പ്രതിമ കാണാൻ എത്തിയത് നിരവധി ആളുകളാണ്. പ്രതിമ കാണിക്കാതിരിക്കാനും രംഗത്തെത്തിയവർ കൂട്ടത്തിലുണ്ട്. ഇരുവരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പ്രതിമയുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ താൽപ്പര്യം കാണിച്ചവരെ സ്ത്രീകൾ തന്നെ നേരിടുകയാണ്. ഒരു സ്ത്രീ യുവാക്കളുടെ ശ്രമം പരാജയപ്പെടുത്തുന്നതിനായി പ്രതിമക്ക് മുകളിൽ കയറി ഇരിക്കുകയും ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് മാസം നഗരത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ നഗ്ന പ്രതിമ പ്രത്യക്ഷപ്പെട്ടിരുന്നു. സഞ്ചാരികൾ പ്രതിമയോടോപ്പം നിന്ന് ഫോട്ടോകൾ എടുക്കുമായിരുന്നു. ഏറെ നാൽ നഗരത്തിൽ ഉണ്ടായിരുന്ന പ്രതിമ ഈ അടുത്ത കാലത്ത് ശുചീകര പ്രവർത്തകരാണ് നീക്കം ചെയ്തത്. ട്രം‌പിന്റെ പ്രതിമക്ക് പിന്നിൽ INDECLINE എന്ന സംഘടനായിരുന്നു. എന്നാൽ ഹിലരിയുടെ പ്രതിമ തങ്ങൾ സ്ഥാപിച്ചതല്ലെന്ന് ഇവർ വ്യക്തമാക്കിയതോടെ അത് ആര് ചെ‌യ്തു എന്നായി സംശയം. തെരഞ്ഞെടുപ്പ് പോരാട്ടം മുറുകിയപ്പോൾ ട്രംപ് തന്നെ ചെയ്യിച്ചതാണെന്നും സംസാരമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :