ട്രംപ് ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല, എല്ലാം മക്കളുടെ ഭാഗ്യം

ന്യൂയോർക്ക്, വ്യാഴം, 1 ഡിസം‌ബര്‍ 2016 (16:22 IST)

Widgets Magazine
 Donald Trump , US President , Trump , Donald business empire , ഡൊണാൾഡ് ട്രംപ് , ബിസിനസ് , ട്വിറ്റര്‍ , ബിസിനസ്

ഭരണത്തിൽ പൂർണശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വ്യവസായ സാമ്രാജ്യങ്ങൾ ഉപേക്ഷിക്കുന്നതായി നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്ന ലക്ഷ്യം നേടാനായി ബിസിനസിൽനിന്നു പൂർണമായി മാറി രാജ്യഭരണത്തിൽ മുഴുകുമെന്നാണ് ട്വിറ്ററിലൂടെ ട്രംപ് അറിയിച്ചത്.

റിയൽ എസ്റ്റേറ്റ് അടക്കമുള്ള വന്‍ ബിസിനസുകള്‍ മക്കൾക്കു കൈമാറാനാണു ട്രംപിന്റെ പദ്ധതി. നിയമപ്രകാരം ബിസിനസ് രംഗം വിടാൻ തനിക്കു ബാധ്യതയില്ല. എന്നാൽ പ്രസിഡന്റ് പദം ഏറെ പ്രധാനപ്പെട്ടതാണെന്നും ട്രംപ് വ്യക്തമാക്കുന്നുണ്ട്.

ഡിസംബർ 15നു ന്യൂയോർക്കിൽ പത്രസമ്മേളനം നടത്തി കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നു ട്രംപ് പറഞ്ഞു. സർക്കാരിന്റെ ഭാഗമായിരിക്കെ സ്വകാര്യ ബിസിനസ് ചെയ്യുന്നത് വിവാദങ്ങള്‍ വരുത്തുമെന്ന നിഗമനത്തെ തുടർന്നാണ് ട്രം പ് ഈ തീരുമാനമെടുത്തത്.

അതേസമയം, ട്രംപിനെതിരെ അമേരിക്കയില്‍ പലയിടത്തും പ്രതിഷേധം ശക്തമായി തുടരുകയാണ്. പലയിടത്തും അമേരിക്കന്‍ പതാക കത്തിക്കല്‍ അടക്കമുള്ള പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചുരിദാറിന്റെ മുകളില്‍ മുണ്ട് ധരിക്കുമ്പോള്‍ ചുരിദാര്‍ അല്ലാതാകുന്ന മാജിക്ക് അഥവാ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്രസ് കോഡിന്റെ കഥ

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എന്തു വസ്ത്രം ധരിച്ച് വേണമെങ്കിലും പോകാം. പക്ഷേ, ചുരിദാര്‍ ...

news

വളർത്താൻ കഴിവില്ല, 21 ദിവസം പ്രായമായ കുഞ്ഞിനെ ദമ്പതികൾക്ക് വിറ്റു; കോഴിക്കോട് സ്വദേശിയായ പിതാവ് അറസ്റ്റിൽ

വളർത്താൻ പണമില്ലെന്ന കാരണത്താൽ സ്വന്തം കുഞ്ഞിനെ വിറ്റ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ...

news

ധോണി തന്റെ ഗ്ലൌസ് സഞ്ജുവിന് കൈമാറിയേനെ; പടിക്കല്‍ കലമുടച്ച് യുവതാരം!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന ഡ്രീം വേള്‍ഡിലെത്തിയ ആദ്യ മലയാളി ടിനു യോഹന്നാന്‍ ...

news

അയ്യപ്പനെ തൊഴുത് മടങ്ങിയ ഭക്തരെ ഒറ്റയാൻ ആക്രമിച്ചു; ഒരാൾ മരിച്ചു

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ തിരിച്ചു നാട്ടിലേക്ക് ...

Widgets Magazine