വിസ വിലക്ക്: മതനിരപേക്ഷ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് ട്രംപ്

നടപടി മതേതര സ്വാതന്ത്ര്യം സംരക്ഷിക്കാനെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ| സജിത്ത്| Last Modified വെള്ളി, 3 ഫെബ്രുവരി 2017 (10:32 IST)
ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുളളവർക്കു യുഎസിൽ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. യുഎസിന്റെ മതനിരപേക്ഷ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു.

മതമേലധ്യക്ഷന്‍മാരും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് ട്രംപ് ഈ വിചിത്ര വെളിപ്പെടുത്തല്‍ നടത്തിയത്‍. ലോകത്താകമാനം പ്രശ്നങ്ങളാണ്. തന്റെ രാജ്യത്തെ അതു ബാധിക്കാന്‍ പാടില്ല.അതിനായി ശ്രദ്ധിക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ ലോകത്തു നടക്കുന്ന അക്രമങ്ങളെ അപലപിച്ച ട്രംപ്, അത്തരം അക്രമങ്ങള്‍ തടയാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഓര്‍മിപ്പിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :