ഭര്‍ത്താവിന്റെ ഉറക്കം കാരണം ഒന്നും നടക്കുന്നില്ല; ഭാര്യ വിവാഹമോചനം നേടി

 വിവാഹമോചനം , ഭര്‍ത്താവ് , ഭാര്യ , കോടതി , നവദമ്പതികള്‍
കെയ്‌റോ| jibin| Last Modified ബുധന്‍, 28 ജനുവരി 2015 (16:47 IST)
ഭര്‍ത്താവ് ഉറക്കത്തിനടിമയാണെന്നും, ഇതിനാല്‍ തന്റെ വിവാഹ ജീവിതം താറുമാറായെന്നും ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയില്‍ ഭാര്യയ്ക്ക് വിവാഹമോചനം ലഭിച്ചു. ഭര്‍ത്താവിന്റെ ഭാഗവും കേട്ടശേഷമായിരുന്നു യുവതിക്ക് വിവാഹമോചനം നല്‍കിയത്.

ഒരു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. നവദമ്പതികളാണെങ്കിലും ഭര്‍ത്താവ് മുക്കാല്‍ സമയവും ഉറക്കത്തിനു വേണ്ടി മാറ്റിവെച്ചതാണ് യുവതിയെ ചൊടുപ്പിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭര്‍ത്താവ് 15 മണിക്കൂര്‍ ഉറങ്ങുമെന്നും. തന്നോട് സംസാരിക്കാനോ സ്‌നേഹത്തോടെ പെരുമാറുന്നതിനോ ഭര്‍ത്താവ് താല്‍പ്പര്യം കാണിക്കുന്നില്ലെന്നും. ഭര്‍ത്താവ് ഉറക്കത്തിനടിമയാണെന്നുമാണ് കോടതിയില്‍ വദിച്ചത്.

തന്റെ വീട്ടുകാര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയ വേളയിലും ഭര്‍ത്താവ് അവര്‍ക്ക് മുന്നില്‍ ഇരുന്ന് ഉറങ്ങിയെന്നും. ഇത്തരത്തിലുള്ള ജീവിതം വളരെയേറെ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നെന്നും യുവതി വ്യക്തമാക്കി. അതേസമയം തനിക്ക് ഉറക്കം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും. തനിയ്ക്ക് രോഗങ്ങളൊന്നും ഇല്ലെന്നും ഭര്‍ത്താവ് കോടതിയ അറിയിച്ചു. തുടര്‍ന്നാണ് യുവതിക്ക് വിവാഹ മോചനം അനുവദിച്ചത് .


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :