വലിപ്പം ഗോള്‍ഫ് പന്തിനോളം; റഷ്യയില്‍ 122കാരറ്റുള്ള ഭീമന്‍ വജ്രം കണ്ടെത്തി

വജ്രം,അല്‍റോസ,റഷ്യ,ന്യൂയോര്‍ക്ക്
റഷ്യ:| rahul balan| Last Modified ശനി, 13 ഫെബ്രുവരി 2016 (11:10 IST)
റഷ്യയിലെ ഏറ്റവും വലിയ വജ്രഖനന കേന്ദ്രമായ അല്‍റോസയില്‍ നിന്ന് 122 കാരറ്റുള്ള 1.5 ദശലക്ഷം ഡോളര്‍ വില വരുന്ന ഭീമന്‍ വജ്രം കണ്ടെത്തി. ഗോള്‍ഫ് പന്തിനോളം വരുന്ന വജ്രത്തിന് 31.28എം എം X 30.00എം എംX 28.57എം എം വലിപ്പമുണ്ട്.

അഷ്ടമുഖ ആകൃതിയുള്ള വജ്രത്തിന് ഏകദേശം ഒരു കോടിയോളം വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അല്‌റോസറയില്‍ ഇതിനു മുന്‍പും ഭീമന്‍ വജ്രം കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 50 മുതല്‍ 138 വരെ കാരറ്റ് വരുന്ന വജ്രങ്ങള്‍ അല്‍റോസ കണ്ടെത്തിയിരുന്നു. 2014-ല്‍ 47.5 കാരറ്റുള്ള വജ്രം അല്‍റോസ 1.8 മില്യണ്‍ ഡോളറിനാണ് ന്യൂയോര്‍ക്കില്‍ വില്‍പന നടത്തിയത്. ലോകത്ത് ഏറ്റവുമധികം വജ്രഖനനം നടക്കുന്നത് റഷ്യയിലാണ്.

ഖനനം ചെയ്യുന്ന വജ്രത്തില്‍ 25%വും റഷ്യയിലെ വജ്രഖനനത്തിന്റെ 95% വജ്രവും ഖനനം ചെയ്യുന്നത് അല്‍റോസാണ്. 2015 നവംബറില്‍ ബോട്ട്‌സ്വാന വജ്ര ഖനന കേന്ദ്രത്തില്‍ നിന്നും 1,111 കാരറ്റുള്ള വജ്രം കണ്ടെത്തിയിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വജ്രം എന്നാണ് അന്ന് അതിനെ വിശേഷിപ്പിച്ചത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ വജ്രം കണ്ടെത്തിയത് 1905-ലാണ്. 3,106 കാരറ്റുള്ള വജ്രത്തിന് ഒരു ടെന്നീസ് പന്തിന്റെ വലിപ്പമുണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :