യൂറോപ്പിലെ മികച്ച താരമായി റൊണാള്‍ഡോ

റൊണാള്‍ഡോ യൂറോപ്പിലെ മികച്ച താരം

മൊണാക്കോ| PRIYANKA| Last Updated: വെള്ളി, 26 ഓഗസ്റ്റ് 2016 (08:15 IST)
കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയതും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതുമാണ് ക്രിസ്റ്റാന്യോയെ നേട്ടത്തിന് അര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി.

റയലിലെ സഹതാരം ഗാരേത് ബെയ്ല്‍, അത്‌ലറ്റിക്കോ മാഡ്രിഡിലെ ഫ്രഞ്ച് താരം ആന്റോണിയെ ഗ്രീസ്മാന്‍ എന്നിവരെ പിന്നിലാക്കിയാണ് റോണോ അവാര്‍ഡിനര്‍ഹനായത്. യുവേഫയുടെ 55 അംഗ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വോട്ടിങ്ങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്, ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിത വേളയിലാണ് അവാര്‍ഡ് ജേതാവിനെ അറിയിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :