സൂപ്പര്‍മാന്‍ സ്റ്റൈലില്‍ ബൈക്കോടിച്ചു; യുവാവിന് പിന്നീട് സംഭവിച്ചത് - വീഡിയോ കാണാം

MOTORCYCLIST , ARRESTED , POLICE , COOL STUNT , പൊലീസ് , ബൈക്ക് , അറസ്റ്റ്
ബ്രസീല്‍| സജിത്ത്| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2017 (17:32 IST)
സാഹസികത ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ യുവത്വം. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ഇത്തരക്കാര്‍ക്കൊന്നും വലിയ ബോധമില്ല എന്നതാണ് വസ്തുത. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബ്രസീലിലെ ആനാപോളിസിലുള്ള ഒരു തിരക്കേറിയ ഹൈവേയില്‍ 22 കാരനായ യുവാവ് തന്റെ ഇരുചക്രവാഹനത്തില്‍ അഭ്യാസം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വാഹനത്തില്‍ കിടന്നുകൊണ്ട് ഒരു കൈ മാത്രം ഹാന്‍ഡിലില്‍ പിടിച്ചാണ് അമിതവേഗതയില്‍ യുവാവ് ബൈക്കോടിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് കേസെടുക്കുകയും ചെയ്തു. ഇയാളുടെ പക്കല്‍ വാഹനത്തിന്റെ മതിയായ രേഖകളോ ലൈസന്‍സോ ഇല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

വീഡിയോ കാണാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :