Widgets Magazine
Widgets Magazine

ലോകം ശ്രദ്ധിച്ചത് ഇവരെയാണ്! നിങ്ങൾ കണ്ടിരിക്കണം ഈ ഫോട്ടോകൾ!

തിങ്കള്‍, 9 ജനുവരി 2017 (14:23 IST)

Widgets Magazine

ഒറ്റനോട്ടത്തിൽ മനസ്സിനെ പിടിച്ച് കുലുക്കുന്ന ചിത്രങ്ങൽ ഒരുപാടുണ്ടായിട്ടുണ്ട്. പകർത്തുമ്പോൾ കരയുന്ന ക്യാമറാമാനേയും ചിരിക്കാൻ മറന്ന് പോയവരേയും ലോകം കണ്ടിട്ടുണ്ട്. അതുപോലെ ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിൽ പതിയുന്ന ചിത്രങ്ങളിലൂടെ (2016) ഒരു സഞ്ചാരം.

തോൽക്കാൻ തയ്യാറാകാത്ത സ്ത്രീത്വം:
 
ചിലിയില്‍ പ്രസിഡന്റിന്റെ ഭരണപരിഷ്‌ക്കരണങ്ങള്‍ക്കെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധ റാലികൾ ലോകജനതയെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. പ്രതിഷേധം അക്രമങ്ങളിലേക്കും വഴിതിരിച്ച് വിട്ടു. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ ഒരു ക്യാമറാമാന്റെ ക്യാമറാക്കണ്ണുകളാണ് മുകളിലെ ചിത്രം പകർത്തിയത്. പ്രതിഷേധത്തിന്റെ അഗ്നി ആളിപ്പടരുന്ന കണ്ണുകൾ. ലോകം ചർച്ച ചെയ്ത ചിത്രങ്ങളിൽ ഒന്നാണിത്.
 
കുഞ്ഞുപാണ്ടയ്ക്ക് അടി തെറ്റിയപ്പോൾ:
 
ചൈനയിലെ ചങ്ടു മൃഗശാലയിൽ ഒറ്റപ്രസവത്തിൽ 23 കുഞ്ഞുങ്ങൾ ജനിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ലോകത്തിൽ വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരുകൂട്ടം വിഭാഗമാണ് പാണ്ട. ഒരു സ്റ്റേജിൽ കുഞ്ഞുപാണ്ടകളെ പ്രദർശനത്തിന് വെച്ചപ്പോൾ കൂട്ടത്തിലെ കുഞ്ഞുപാണ്ട താഴേക്ക് വീഴുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
 
തളരാത്ത മനസ്സ് (സൗന്ദര്യം ബാഹ്യമല്ല):
 
ന്യൂയോർക്കിലെ ഫാഷൻ ഷോയിൽ പങ്കെടുക്കാൻ എത്തിയവർക്കിടയിൽ അവളുമുണ്ടായിരുന്നു, ആസിഡ് ആക്രമളുടെ ആക്രമണത്തിൽ ബാഹ്യസൗന്ദര്യം നഷ്ടപ്പെട്ട രേഷ്മ ഖുറേഷിയെന്ന ഇന്ത്യൻ പെൺകുട്ടി. ആസിഡ് ആക്രമണങ്ങൾക്കെതിരെ സംസാരിക്കാൻ ഇന്നവൾക്ക് കഴിയുന്നുണ്ട്. ഒരുപാട് പെൺകുട്ടികൾക്ക് സ്വാന്തനമായി ഇന്നവൾ ഉണ്ട്. ലോകത്തെ ചിന്തിപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
 
പ്രതിഷേധത്തെ തിരികെ അയക്കുമ്പോൾ:
 
ലേബർ പരിഷ്കരണ നിയമങ്ങ‌ൾക്കെതിരെ ഫ്രാൻസിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിനിടയിൽ പതിഞ്ഞ ചിത്രമാണിത്. തനിയ്ക്ക് നേരെ ആക്രമികൾ എറിഞ്ഞ കണ്ണീർവാതകം തിരിച്ച് എറിയുന്ന പ്രതിഷേധക്കാരന്റെ ചിത്രം ലോകം ചർച്ച ചെയ്തിരുന്നു. പ്രതിഷേധങ്ങൾക്ക് കണ്ണീർവാതകം ഉപയോഗിക്കുന്നത് സ്ഥിരം കാഴ്ചയായി‌ മാറുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്.
 
കണ്ണുകളിൽ വിരിഞ്ഞ ചിത്രശലഭം:
 
ഒറ്റനോട്ടത്തിൽ രണ്ട് ചിത്രശലഭം. എന്നാൽ, സൂക്ഷിച്ച് നോക്കിയാൽ ഒരു കുട്ടിയുടെ കണ്ണുകൾക്ക് പകരമാണ് ആ ചിത്രശലഭങ്ങൾ എന്ന് തോന്നാം. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് ഈ അഞ്ച് വയസ് പ്രായമുള്ള കുട്ടി രണ്ട് ചിത്രശലഭങ്ങളെ തന്റെ കണ്ണുകളാക്കിയത്. ഏറെ പ്രശസ്തി നേടിയ ഫോട്ടോ ആയിരുന്നു ഇത്.
 
ആധുനിക യുഗത്തിലെ പറക്കും മന്ത്രവാദിനി:
 
മുകളിലുള്ള ചിത്രം കാണുമ്പോൽ എല്ലാവർക്കും ഓർമ വരിക മുത്തശ്ശിക്കഥകളിലെ മന്ത്രവാദിനിയെ ആണ്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന, ജാലവിദ്യകൾ കാണിക്കുന്ന മന്ത്രവാദിനി. എന്നാൽ ഇത് ഒരു വിമാനമാണ്. കാലിഫോർണിയയ്ക്ക് മുകളിൽ പറന്ന വിമാനം റിമോർട്ട് കട്രോളിലാണ് പ്രവർത്തിക്കുന്നത്.
 
നശിച്ച ട്രാഫിക്, ഒന്ന് അപ്പുറം കടക്കാനും കഴിയുന്നില്ലല്ലോ:
 
റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന കുട്ടി സ്ലോച്ചിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. കാട്ടിൽ നിന്നും നാട്ടിലെത്തിയപ്പോൾ ട്രാഫിക് ബ്ലോക്കായിരുന്നു അവന്റെ വഴി മുടക്കിയത്. പരിശോധനയിൽ സ്ലോച്ച് ആരോഗ്യവാനാണെന്ന് കണ്ടെത്തുകയും കാട്ടുതേൻ നൽകി കാട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു.
 
(ചിത്രത്തിന് കടപ്പാട്: Reuters )Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം; ആ കൂടിക്കാഴ്ച ഈ കാരണങ്ങളാല്‍ നടന്നില്ല; അന്നുരാത്രി ഓംപുരി മരിച്ചു

കഴിഞ്ഞയാഴ്ച അന്തരിച്ച വിഖ്യാതാ ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണത്തിനു മുമ്പ് നടന്ന ...

news

‘കാവേരി’യില്‍ നിന്ന് വെള്ളമില്ല; കര്‍ണാടകയുടെ പക്കല്‍ നിന്ന് 2,480 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട്

ആവശ്യത്തിനുള്ള വെള്ളം അനുവദിക്കാത്ത സാഹചര്യത്തില്‍ കര്‍ണാടകയ്ക്കെതിരെ പരാതിയുമായി ...

news

ഒരു കലാകാരനെ ഇത്രത്തോളം ക്രൂശിക്കാൻ പാടുണ്ടോ? ഇത്രയും തരംതാഴാൻ പാടില്ല, ഒരാളും!

ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ കമലിനെതിരെ നടത്തിയ പ്രസ്താവന ...

news

പുരുഷന്‍ പ്രസവിക്കുന്നതിനായി തയ്യാറെടുക്കുന്നു; ബ്രിട്ടണില്‍ ഇത് ആദ്യം; ഹെയ്‌ഡന്‍ ക്രോസ് പിന്നിടേണ്ട വഴികള്‍ ഞെട്ടിക്കുന്നത്

ബ്രിട്ടണില്‍ ആദ്യമായി ഒരു പുരുഷന്‍ ഒരു കുഞ്ഞിനു ജന്മ നല്കാന്‍ പോകുന്നു. ഹെയ്‌ഡന്‍ ക്രോസ് ...

Widgets Magazine Widgets Magazine Widgets Magazine