ഗര്‍ഭനിരോധന ഉറകള്‍ ഒഴിവാക്കുന്നതാണ് നല്ലത്; ഉപയോഗം അര്‍ബുദത്തിന് കാരണമാകുമെന്ന് പഠനം

എംബിടി കെമിക്കല്‍ ഗുരുതര രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നുമാണ് റിപ്പോര്‍ട്ട്

jibin| Last Updated: ഞായര്‍, 28 ഫെബ്രുവരി 2016 (14:11 IST)
ഗര്‍ഭനിരോധന ഉറകള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന് പഠനം. എംബിടി (മെര്‍കാപ്‌റ്റോബെന്‍സോതയാസോള്‍) എന്ന കെമിക്കല്‍ ഘടകമാണ് കാന്‍‌സറിന് വഴിവെക്കുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. റബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന എംബിടി കെമിക്കല്‍ ഗുരുതര രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നുമാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗമാണ് പഠനം നടത്തിയത്.

ഗര്‍ഭനിരോധന ഉറകള്‍ മുതല്‍ കയ്യുറകളിലും റബറില്‍ നിര്‍മ്മിച്ച പാവകളിലും വരെ എംബിടി ഉപയോഗിക്കുന്നുണ്ട്. റീസൈക്കിള്‍ ചെയ്തുവരുന്ന ടയറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ ക്രമ്പുകളിലും ഗ്രാന്യൂള്‍സുകളിലും അര്‍ബുദകാരണമായ ഈ കെമിക്കല്‍ അടങ്ങുന്നു. നവജാത ശിശുക്കള്‍ക്കുള്ള ബേബി ഡമ്മികളിലും ഈ കെമിക്കലിന്റെ സാന്നിധ്യമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :