നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? ആരെയും ഞെട്ടിക്കും!

Cold, temperature, Niagara Falls, winter, നയാഗ്ര വെള്ളച്ചാട്ടം, നയാഗ്ര, വെള്ളച്ചാട്ടം, അമേരിക്ക, തണുപ്പ്, ഐസ്, മഞ്ഞ്
കാനഡ| BIJU| Last Modified വെള്ളി, 5 ജനുവരി 2018 (15:05 IST)
വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസായിരിക്കുന്നു. കടുത്ത ശൈത്യത്തിന്‍റെ പിടിയിലാണെങ്കിലും നയാഗ്രയെ ഇത്തരത്തില്‍ ഐസ് മൂടുന്നത് വല്ലപ്പോഴുമാണ്. രണ്ടുപതിറ്റാണ്ടിനിടെ രണ്ടുതവണ മാത്രമാണ് ഈ രീതിയില്‍ നയാഗ്ര ഐസ് മൂടിയതെന്നാണ് വിവരം.

നയാഗ്രയുടെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം ഐസ് മൂടിയിരിക്കുകയാണ്. മരങ്ങളും വീടുകളും വിളക്കുകാലുകളുമെല്ലാം വെള്ളനിറത്തില്‍ ഐസ് പൊതിഞ്ഞ് ഉറഞ്ഞ നിലയിലാണ്.

വെള്ളച്ചാട്ടം നിലച്ചിട്ടില്ലെങ്കിലും ഭാഗികമായി വെള്ളമൊഴുക്ക് നിലച്ച അവസ്ഥയിലാണ്. വിനോദസഞ്ചാരികളെ ഈ തണുത്തുറഞ്ഞ കലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും ഐസായി കിടക്കുന്ന നയാഗ്ര കാണാനും ആളുകളുടെ തിരക്കുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :