കൊബാനിയില്‍ ഭീകരര്‍ക്ക് തിരിച്ചടി; കുര്‍ദ് സൈന്യം പിടിമുറുക്കി

   ഐഎസ് ഐഎസ് , അമേരിക്ക , കുര്‍ദ്  , തുര്‍ക്കി
ബഗ്ദാദ്/ഡമസ്കസ്| jibin| Last Modified ശനി, 25 ഒക്‌ടോബര്‍ 2014 (09:35 IST)
ഐഎസ് ഐഎസ് പിടിച്ചെടുത്ത സിറിയന്‍ നഗരമായ കൊബാനിയുടെ നിയന്ത്രണം ഭീകരരുടെ കൈയില്‍ നിന്ന് വഴുതി തുടങ്ങി. കുര്‍ദ് സൈന്യത്തിന്റെ കരയാക്രമണവും, നടത്തുന്ന കനത്ത
വ്യോമാക്രമണവുമാണ് ഐഎസ് ഐഎസിന് തിരിച്ചടിയായത്.

അതോടൊപ്പം കുര്‍ദ് സൈന്യത്തിന് തുര്‍ക്കി അതിര്‍ത്തി തുറന്നുകൊടുക്കുകയും ചെയ്തത് ഭീകരര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞമാസം കൊബാനിക്കടുത്ത 70ലധികം ഗ്രാമങ്ങള്‍ പിടിച്ചെടുത്ത ശേഷമായിരുന്നു ഐഎസ് ഐഎസ് കൊബാനി ലക്ഷ്യമാക്കി തിരിച്ചത്. ഇവിടെ അമേരിക്ക വ്യോമാക്രമണം നടത്തിയിട്ടും ഭീകരരുടെ വ്യാപനം തടയാനായില്ല.

തുടര്‍ന്ന് കുര്‍ദ് സൈന്യത്തിന് തുര്‍ക്കി അതിര്‍ത്തി തുറന്നുകൊടുത്തതോടെയാണ് ഐഎസ് ഐഎസിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. സിറിയയില്‍ അമേരിക്കന്‍ പിന്തുണയോടെയാണ് എഫ്എസ്എ പ്രവര്‍ത്തിക്കുന്നത്. എഫ്എസ്എയുടെ 1300 സൈനികര്‍ കൊബാനിയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :