ചൈനയില്‍ കല്‍ക്കരി ഖനിയില്‍പ്പെട്ട് ഒമ്പതുപേര്‍ മരിച്ചു

കല്‍ക്കരി ഖനി , അപകടം , മരണം , ചൈന , കാര്‍ബണ്‍ മോണോക്സൈശ്
ബെയ്‌ജിഗ്| jibin| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (08:45 IST)
ചൈനയില്‍ അനധികൃതമായി കല്‍ക്കരി ഖനിയില്‍ കടന്ന ഒന്‍പതുപേര്‍ മരണടഞ്ഞു. ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലുളള ഖനിയിലാണ് ഇവര്‍ കയറിയത്. ശനിയാഴ്ച്ച ഖനിക്കുള്ളില്‍ കയറിയ ഒന്‍പതുപേരുടെയും മൃതദേഹം ഞായറാഴ്ച്ചയാണ് കണ്ടെത്താനായത്.

12 പേരടങ്ങുന്ന സംഘം അനധികൃതമായി ഖനനം നടത്തുന്നതിനാണ് ഖനിയിയില്‍ പ്രവേശിച്ചത്. എന്നാല്‍ മൂന്നുപേര്‍ ഖനിക്ക് പുറത്ത് നില്‍ക്കുകയും ഒന്‍പതുപേര്‍ ഉളളിലേക്ക് കടക്കുകയായിരുന്നു. അകത്തേക്ക് കടന്നവര്‍ ഏറെനേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനാല്‍ പുറത്ത് നിന്നവര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും കാര്‍ബണ്‍ മോണോക്സൈഡിന്റെ അതിപ്രസരം മൂലം അകത്തേക്ക് കടക്കാന്‍ കഴിയാതെ വരുകയായിരുന്നു.

കാര്‍ബണ്‍ മോണോക്സൈഡിന്റെ അതിപ്രസരം മൂലമാണ് ഒമ്പത് പേരും മരിച്ചതെന്നാണ് വിവരം. അനധികൃത ഖനനത്തിനായെത്തിയ 12 അംഗസംഘത്തിലെ ഒരാളെ പൊലീസ് അറസ്റ് ചെയ്തു. കുറ്റക്കാരനെന്നു സംശയിക്കുന്ന ഷെന്‍ വംശജനായ ആളെയാണ് പൊലീസ് അറസ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :