ചോക്ലേറ്റ് കഴിച്ചാല്‍ ഹൃദയാഘാതം ഉണ്ടാകില്ലെന്ന് പഠനം

വാഷിംഗ്ടൺ| VISHNU N L| Last Modified ബുധന്‍, 17 ജൂണ്‍ 2015 (17:32 IST)
ഹൃദയാഘാതവും സ്ട്രോക്കും അകറ്റാന്‍ ചോക്ലേറ്റ് കണ്‍കണ്ട ഔഷധമാണെന്ന് പഠനം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എപിക് - നോർഫോൾക് സെന്റർ നടത്തിയ പഠനത്തിലാണ് ചോക്കളെറ്റ് പ്രേമികൾക്ക് സന്തോഷമുണ്ടാക്കുന്ന വിവരങ്ങൾ ലഭിച്ചത്.

ഇവരുടെ പഠനത്തില്‍ നിന്ന് കിട്ടിയ നിഗമനങ്ങള്‍ പറയുന്നത് ദിവസം നൂറ് ഗ്രാം ചോക്കളേറ്റ് കഴിച്ചാൽ ഹൃദയാഘാതവും സ്ട്രോക്കും ഉന്റാകാനുള്ള സാധ്യത 11മുതല്‍ 25 ശതമാനം വരെ കുറയുമെന്നാണ്. 12 വർഷത്തോളം നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടിയാണ് ഈ നിഗമനത്തിലെത്തിയത്.

ചോക്കളേറ്റ് കഴിക്കുന്നവർക്ക് ചോക്കളേറ്റ് കഴിക്കാത്തവരേക്കാൾ ഹൃദയാഘാതമുണ്ടാകാൻ 11 ശതമാനം സാദ്ധ്യത കുറവാണെന്ന് പഠനത്തിൽ തെളിഞ്ഞു. സ്ട്രോക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയാകട്ടെ 25 ശതമാനത്തോളം കുറവാണ്. ഹൃദ്രോഗമുള്ളവർ ചോക്കളേറ്റ് ഒഴിവാക്കണമെന്നതിന് ആധാരമായ യാതൊരു തെളിവുകളുമില്ലെന്നും പഠനം പറയുന്നു .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :