ഇതും ഒരു അമ്മയോ ? സ്വന്തം കുഞ്ഞിനെ ജീവനോടെ കൊറിയറയച്ചു - പിന്നെ സംഭവിച്ചത്...

ബെയ്ജിങ്, ശനി, 12 ഓഗസ്റ്റ് 2017 (10:45 IST)

mother , baby , orphanage , ബെയ്ജിങ് , കൊറിയര്‍ , പൊലീസ് , അറസ്റ്റ്

സ്വന്തം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പാക്ക് ചെയ്ത് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ അറസ്റ്റില്‍. 24കാരിയായ ലൂ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനയിലെ ഫൂച്ചൗവിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 
 
ഒന്നിലേറെ പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷമാണ് യുവതി കവര്‍ കൊറിയറുകാരനെ ഏല്‍പിച്ചത്. എന്താണ് കവറിലെന്ന് അയാള്‍ പല തവണ ചോദിച്ചെങ്കിലും അക്കാര്യം വ്യക്തമാക്കാന്‍ ലൂ തയ്യാറായില്ല. അനാഥാലയത്തിന്റെ വിലാസമായിരുന്നു ആ പൊതിയില്‍ രേഖപ്പെടുത്തിയിരുന്നത്.  
 
എന്നാല്‍ കവറുമായി പോകുന്ന വേളയില്‍ കവറിന്റെ ഉള്ളില്‍ നിന്ന് ഇളക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കണ്ടെത്തിയത്. അതേസമയം കുട്ടി ആരോഗ്യം വീണ്ടെടുത്തതായും ലൂവിനെ വിശദമായി ചോദ്യം ചെയ്ത് വരുകയാണെന്നും പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബെയ്ജിങ് കൊറിയര്‍ പൊലീസ് അറസ്റ്റ് Baby Orphanage Mother

വാര്‍ത്ത

news

‘ഗുവാമില്‍ കൈ വച്ചാല്‍ മുന്‍പെങ്ങും കാണാത്തതാകും ഉത്തര കൊറിയയില്‍ സംഭവിക്കുക’- ട്രം‌പ്

ഉത്തരകൊറിയെ വെല്ലുവിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രം‌പ്. യുഎസ് സൈന്യം ആക്രമണത്തിന് ...

news

ശീതളിനെ കാമുകന്‍ കുത്തിക്കൊന്നത് സംശയരോഗം കൊണ്ട് ! - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നാടിനെ നടുക്കുന്ന സംഭവമാണ് ഇന്നലെ കൊച്ചി ചെറായി ബീച്ചില്‍ നടന്നത്. പട്ടാപ്പകല്‍ യുവാവ് ...

news

അതിരപ്പിള്ളി പദ്ധതിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകണം: ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിളളി ...

news

വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബിജെപി മന്ത്രി

വന്ദേമാതരം ഒരു വരിപോലും ചോല്ലാന്‍ കഴിയാതെ നാണം കെട്ട് ബിജെപി മന്ത്രി. ഇന്ത്യാ ടുഡേ ചാനല്‍ ...