ചൈനയിലെ ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ ഭാഗ്യമില്ല!

വിവാഹം ഒരു സ്വപ്നം മാത്രമായി മാറുന്ന ഒരു രാജ്യം!

aparna shaji| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (10:58 IST)
''നാമൊന്ന് നമുക്കൊന്ന്'' ഇതാണ് ചൈനയിലെ വിവാഹ മാർക്കറ്റിലെ പോളിസി. എന്നാൽ, ഈ പോളിസി ഇപ്പോൾ കീറാമുട്ടിയായി മാറിയിരിക്കുകയാണ് ചൈനയിലെ ആണുങ്ങൾക്ക്. വിവാഹം എന്നത് ഒരു സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. വില്ലൻ സ്ത്രീധനം തന്നെ.

കനത്ത സ്ത്രീധനമാണ് ചൈനയിൽ. എന്തുകൊണ്ടാണ് ആണുങ്ങളെ ഇത് ബാധിക്കുന്നത് എന്നല്ലേ? ചൈനയിൽ സ്ത്രീധനം വരൻ വധുവിന്റെ കുടുംബത്തിനാണ് നൽകേണ്ടത്. നൂറ്റിപതിനെട്ടു പുരുഷന്മാർക്ക് നൂറു സ്ത്രീകൾ എന്നതാണ് ചൈനയിലെ സ്ത്രീപുരുഷാനുപാതം. ഈ സാഹചര്യത്തിൽ കനത്ത സ്ത്രീധനം കൂടി നൽകേണ്ടി വരുന്നതിനാൽ പുരുഷന്മാർക്ക് പെണ്ണുകിട്ടുന്നില്ല എന്നുതന്നെ സാരം.

പെൺകുട്ടികളെ കെട്ടുന്നത് തന്നെ വലിയ കാര്യം എന്നോർത്ത് എങ്ങനെയെങ്കിലും പെൺ‌വീട്ടുകാർ ആവശ്യപ്പെടുന്ന സ്ത്രീധനം നൽകാൻ പ്രേരിതരായിരിക്കുകയാണ് പുരുഷന്മാർ. അതിനി, ലോൺ എടുത്തിട്ടാണെങ്കിലും ശരി. ഗ്രാമത്തിലുള്ളവരെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :