ചൈന പാകിസ്ഥാന് 110 യുദ്ധവിമാനങ്ങള്‍ നല്‍കും, കരുതലോടെ മറുപടി നല്‍കാന്‍ ഇന്ത്യ

ഇസ്ലാമാബാദ്| VISHNU N L| Last Modified ശനി, 25 ഏപ്രില്‍ 2015 (18:13 IST)
ഇന്ത്യയുടെ സുരക്ഷാ മേഖകളിലേക്ക് ആശങ്കയുടെ കനല്‍ കോരിയിട്ട് പാകിസ്ഥാന് 110 യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ ഒരുങ്ങുന്നു. പ്രതിരോധ, സാമ്പത്തിക സഹകരണരത്തിന്റെ ഭാഗമായാണ് ചൈന പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ജെഎഫ്-17 തണ്ടര്‍ യുദ്ധവിമാനങ്ങളാണ് ചൈന നല്‍കുക. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഉടമ്പടി ഒപ്പുവച്ചിരുന്നു.

ഇതില്‍ ആദ്യത്തെ 50 യുദ്ധവിമാനങ്ങള്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കൈമാറാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബാക്കി 60 വിമാനങ്ങള്‍ എന്നത്തേക്കാണ് പാക്കിസ്ഥാന് കൈമാറുക എന്നത് വ്യക്തമല്ല.താലിബാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ കാര്യക്ഷമമായി തുടരുന്നതിന് അടയന്തിരമായി യുദ്ധവിമാനങ്ങള്‍ ആവശ്യമായതിനാലാണ് ചൈനയില്‍ നിന്നും ഇവ വാങ്ങുന്നത്.

നേരത്തെ ഇത്തരം വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ചൈന പാകിസ്ഥാന് കൈമാറിയിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുക എന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അപ്രായോഗ്യമായതിനാലാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വളര്‍ത്തുന്നതിന്റെ ഭാഗമായി 51 ഉടമ്പടികള്‍ ഒപ്പുവച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :