ഇന്ത്യൻ അതിർത്തിക്ക് സമീപം യുദ്ധ ടാങ്ക് പരീക്ഷണവുമായി ചൈന

ഇന്ത്യൻ അതിർത്തിക്ക് സമീപം യുദ്ധ ടാങ്ക് പരീക്ഷണവുമായി ചൈന

 India , china , India pakistan , modi , BJP , Pakistan , Narendra modi , War , യുദ്ധ ടാങ്ക് , ചൈനീസ് സൈന്യം , ടാങ്ക് , ഇന്ത്യ- ചൈന അതിര്‍ത്തി , ചൈന
ബീജിംഗ്| jibin| Last Modified വ്യാഴം, 29 ജൂണ്‍ 2017 (19:54 IST)
അതിർത്തിക്ക് സമീപം യുദ്ധ ടാങ്ക് ഉപയോഗിച്ച് ചൈന. ഇന്ത്യൻ അതിർത്തിക്ക് സമീപം ടിബറ്റിൽ ഭാരം കുറഞ്ഞ യുദ്ധ ടാങ്കിന്റെ പരീക്ഷണം നടത്തിയത്.

35ടണുള്ള ടാങ്ക് ഉപയോഗിച്ച് ചൈനീസ് സൈന്യം വിവിധ തരത്തിലുള്ള നീക്കങ്ങളും അഭ്യാസങ്ങളും മേഖലയിൽ നടത്തി.

പുതിയ നീക്കം ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചൈനീസ് സൈനിക വക്താവ് മറുപടി നല്‍കുകയും ചെയ്‌തു. പരീക്ഷണം ഒരു രാജ്യത്തെ പ്രത്യേകം ലക്ഷ്യംവച്ചല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, ഇന്ത്യ- അതിര്‍ത്തിയില്‍ സ്ഥിഗതികള്‍ മോശമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നും ഇവർ പിൻമാറിയാൽ മാത്രമേ ചർച്ചയ്ക്കുള്ളൂവെന്നുമാണ് ചൈനയുടെ നിലപാട്.

എന്നാല്‍, ചൈനയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ഇന്ത്യ. നയതന്ത്രതലത്തിൽ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :