സ്‌കൂളിലേക്ക് പോയ നാല് കുട്ടികളെ കുത്തിക്കൊന്നു

 ചൈന , കുത്തിക്കൊന്നു , ബെയ്ജിംങ് , കുട്ടികള്‍, ഗുപു പ്രൈമറി, പൊലീസ്
ബെയ്ജിംങ്| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (12:23 IST)
ചൈനയിൽ സ്‌കൂളിലേക്ക് പോയ നാല് കുട്ടികളെ മദ്ധ്യവയസ്ക്കന്‍ കുത്തിക്കൊന്നു. ചൈനയിലെ ലിംങ്ഷാൻ കൗണ്ടിയിലെ ഗുവാങ്സി പ്രദേശത്തെ
പിങ്ഷാൻ പട്ടണത്തിലാണ് സംഭവം നടന്നത്.

ഇന്നലെ രാവിലെ പട്ടണത്തിലുള്ള ഗുപു പ്രൈമറി സ്കൂളിലേക്ക് പോയ വിദ്യാർത്ഥികള്‍ക്ക് നേരെ മദ്ധ്യവയസ്ക്കന്‍ ആക്രമണം നടത്തുകയായിരുന്നു. കുട്ടികള്‍ക്ക് നേരെ കഠാരയുമായി ഓടിയടുത്ത ഇയാള്‍ കുട്ടികളെ കുത്തി വീഴ്ത്തുകയായിരുന്നു. മൂന്ന് കുട്ടികൾ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാൾ അടുത്തുള്ള ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പ്രതിയെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

ചൈനയിൽ സമൂഹത്തിൽ അസംത്യപ്തരും അസ്വസ്ഥരായ വ്യക്തികൾ നിരപരാധികൾക്ക് നേരെ കഠാര ആക്രമണം നടത്തുന്നത് ഈയിടെയായി കൂടിവരികയാണ്. പൊതു വേദികളില്‍ പോലും കടുത്ത ആക്രമണങ്ങളാണ് നടമാടുന്നത്. പലയിടത്തും റിപ്പോര്‍ട്ട് ചെയ്യാത്ത തരത്തിലുള്ള ആക്രമണങ്ങള്‍ നടമാടുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :