ചൈനയിൽ ബസും ടാങ്കറും കൂട്ടിയിടിച്ച് 38പേർ മരിച്ചു

  ചൈന , വാഹനാപകടം , ഹുനാൻ പ്രവിശ്യ
ബെയ്ജിങ്:| jibin| Last Modified ശനി, 19 ജൂലൈ 2014 (16:10 IST)
ചൈനയിൽ ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 38പേർ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. ചൈനയുടെ തെക്കൻ പ്രവിശ്യയായ ഹുനാനിലെ ഹൈവേയിൽ ഇന്നു രാവിലെയായിരുന്നു അപകടം.

ലോറിയുടെയും ബസിന്റെയും ഡ്രൈവർമാർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ശക്തമായ ഇടിയെ തുടര്‍ന്ന് സമീപത്തു കൂടി സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങൾക്ക് കൂടി കേട്പാട് ഉണ്ടായി. അടുത്തിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ അപകടമാണിത്. ഹുനാൻ പ്രവിശ്യയിലെ ഹുകുനിൽ നിന്നുള്ള 53 പേരാണ് ബസിൽ ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :